• HOME
  • »
  • NEWS
  • »
  • india
  • »
  • Madrasa | തീവ്രവാദ ബന്ധം: ആസാമിൽ പ്രദേശവാസികൾ മദ്രസ പൊളിച്ച് നീക്കി; ഒരു മാസത്തിനുള്ളിൽ നാലാമത്തെ സംഭവം

Madrasa | തീവ്രവാദ ബന്ധം: ആസാമിൽ പ്രദേശവാസികൾ മദ്രസ പൊളിച്ച് നീക്കി; ഒരു മാസത്തിനുള്ളിൽ നാലാമത്തെ സംഭവം

തീവ്രവാദബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഈ മദ്രസയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശവാസികളുടെ പ്രതികരണമെന്ന് പൊലീസ് പറഞ്ഞു.

ബോംഗൈഗാവ് ജില്ലയിലെ മർകസുൽ മാ-ആരിഫ് ക്വാരിയാന മദ്രസ ഓഗസ്റ്റ് 31ന് പൊളിച്ചുനീക്കിയപ്പോൾ (Photo- ANI)

ബോംഗൈഗാവ് ജില്ലയിലെ മർകസുൽ മാ-ആരിഫ് ക്വാരിയാന മദ്രസ ഓഗസ്റ്റ് 31ന് പൊളിച്ചുനീക്കിയപ്പോൾ (Photo- ANI)

  • Last Updated :
  • Share this:
    ആസാമിലെ(Assam) ഗോൾപാറ (Goalpara) ജില്ലയിൽ തീവ്രവാദ പ്രവ‍ർത്തനങ്ങളുടെ കേന്ദ്രമെന്ന് കരുതപ്പെടുന്ന മദ്രസ (Madrasa) പ്രദേശവാസികൾ തക‍ർത്തു. മത്തിയ പോലീസ് സ്റ്റേഷന് കീഴിലുള്ള പഖിയുറ ചൗറിലുള്ള മദ്രസയാണ് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും 'ജിഹാദി' പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചുവെന്നാരോപിച്ച് ചൊവ്വാഴ്ച പ്രദേശവാസികൾ തകർത്തത്. തീവ്രവാദബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഈ മദ്രസയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശവാസികളുടെ പ്രതികരണമെന്ന് പൊലീസ് പറഞ്ഞു.

    കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് നാലാമത്തെ മദ്രസയാണ് ആസാമിൽ പൊളിച്ച് നീക്കിയത്. നേരത്തെ മൂന്നെണ്ണവും സ‍ർക്കാ‍ർ നേരിട്ടാണ് പൊളിച്ച് നീക്കിയിരുന്നത്. ഓഗസ്റ്റ് നാലിനാണ് മോറിഗാവ് ജില്ലയിലെ മൊയ്‌റാബാരിയിലുള്ള ജാമിഉൽ ഹുദാ മദ്രസ തകർത്തത്. ഓഗസ്റ്റ് 29ന് ബാർപേട്ട ജില്ലയിലെ ഹൗളിയിലുള്ള ജാമിഉൽ ഹുദാ അക്കാദമി മദ്രസ അധികൃതർ പൊളിച്ചുനീക്കി. ബോംഗൈഗാവ് ജില്ലയിലെ മർകസുൽ മാ-ആരിഫ് ക്വാരിയാന മദ്രസ 31നും പൊളിച്ച് നീക്കിയിരുന്നു.

    Also Read- ആസാമിൽ മദ്രസയുടെ മറവിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയ 11 പേർ കസ്റ്റഡിയിൽ

    "തീവ്രവാദബന്ധം ആരോപിക്കപ്പെട്ടതിനെ തുട‍ർന്ന് മദ്രസ അധ്യാപകൻ ജലാലുദ്ദീൻ ഷെയ്ഖ് (49) അറസ്റ്റിലായപ്പോൾ തന്നെ പ്രദേശവാസികൾ മദ്രസയുടെ പ്രവ‍ർത്തനങ്ങളിൽ ക്ഷുഭിതരായിരുന്നു. മദ്രസ കേന്ദ്രീകരിച്ച് ജിഹാദി പ്രവ‍ർത്തനങ്ങൾ നടത്തുന്നതിനെതിരെ ജനങ്ങൾ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു," ഗോൾപാറ പൊലീസ് സൂപ്രണ്ട് വി വി രാകേഷ് റെഡ്ഡി പറഞ്ഞു.

    ബംഗാളിൽ നിന്നുള്ള അധ്യാപകർ എന്ന് വിശേഷിപ്പിച്ച് രണ്ട് പേർ ഈ മദ്രസയിൽ 2020-2022 കാലഘട്ടത്തിനിടയിൽ പഠിപ്പിച്ചിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബംഗ്ലാദേശി അൽ-ഖ്വയ്ദ, അൻസാറുൽ ബംഗ്ലാ ടീം എന്നീ തീവ്രവാദ സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പിന്നീട് പോലീസ് കണ്ടെത്തി. ഈ വിവരം പ്രദേശവാസികളും അറിഞ്ഞതിന് പിന്നാലെ അമിനുൾ ഇസ്ലാം ഏലിയാസ് ഉസ്മാൻ, ജഹാംഗീർ ആലം എന്നീ അധ്യാപകരെ കാണാനില്ലെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.

    Also Read- Assam | മദ്രസകളുടെ മറവിൽ ഭീകരപ്രവർത്തനം; ആസാമിൽ പോലീസ് അന്വേഷണം ശക്തമാക്കി

    “പ്രദേശവാസികൾ ഇവിടെ വലിയ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. അവരുടെ പ്രദേശവും ഗ്രാമവും മദ്രസയുമെല്ലാം ജിഹാദി പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തിയെന്നത് ജനങ്ങളെ വല്ലാതെ ക്ഷുഭിതരാക്കിയിരിക്കുന്നു. മദ്രസയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ചിലർ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്. മദ്രസ തകർത്തതിലൂടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ശക്തമായ താക്കീതാണ് ജനങ്ങൾ നൽകിയിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങൾ വെച്ച് പൊറുപ്പിക്കെല്ലെന്ന് തന്നെയാണ് ഇതിന്റെ സന്ദേശം,” റെഡ്ഡി വിശദീകരിച്ചു.

    Also Read- Madrassa | അധ്യാപകന് തീവ്രവാദം ബന്ധം; അസം സര്‍ക്കാര്‍ മറ്റൊരു മദ്രസ കൂടി പൊളിച്ചു നീക്കി

    പ്രദേശവാസികൾ മദ്രസ തകർക്കുന്ന സമയത്ത് പോലീസ് തടസ്സപ്പെടുത്തുകയോ ഇവിടെ എത്തുകയോ ചെയ്തിട്ടില്ലെന്നും റെഡ്ഡി പറഞ്ഞു. "ഇത് ജനങ്ങൾ നേരിട്ട് നടത്തിയതാണ്. പോലീസിനോ അധികൃതർക്കോ യാതൊരു പങ്കുമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ അസമില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 11 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. തീവ്രവാദ സംഘടനയായ അന്‍സറുല്ല ബംഗ്ലാ ടീമുമായും അല്‍-ഖ്വയ്ദയുമായും പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. അന്‍സറുല്ല ബംഗ്ല ടീമുമായി ഇവര്‍ സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായി കണ്ടെത്തിയതായി മോറിഗാവ് എസ്പി പറഞ്ഞു.
    Published by:Rajesh V
    First published: