• HOME
  • »
  • NEWS
  • »
  • india
  • »
  • Uttar Pradesh | യു.പി.യിലെ ജയിലുകളില്‍ തടവുകാരുടെ മനഃശാന്തിക്കായി ഇനി ഗായത്രി,മൃത്യുഞ്ജയ മന്ത്രങ്ങള്‍ മുഴങ്ങും

Uttar Pradesh | യു.പി.യിലെ ജയിലുകളില്‍ തടവുകാരുടെ മനഃശാന്തിക്കായി ഇനി ഗായത്രി,മൃത്യുഞ്ജയ മന്ത്രങ്ങള്‍ മുഴങ്ങും

മഹാമൃത്യുഞ്ജയ മന്ത്രവും, ഗായത്രി മന്ത്രത്തിന്റെ ധ്വനികളുമാണ് ജയിലുകളില്‍ ഇനി മുതൽ കേള്‍പ്പിക്കുക.

  • Share this:
    ലക്‌നൗ: ഉത്തർ പ്രദേശിയിൽ (Uttar Pradesh) ജയിലുകളിൽ ഇനി മുതൽ മൃത്യുഞ്ജയ മന്ത്രവും, ഗായത്രി മന്ത്രവും. ജയിലുകളിൽ കഴിയുന്ന  തടവുകാർക്ക് മനഃശാന്തി നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

    മഹാമൃത്യുഞ്ജയ മന്ത്രവും, ഗായത്രി മന്ത്രത്തിന്റെ ധ്വനികളുമാണ് ജയിലുകളില്‍ ഇനി കേള്‍പ്പിക്കുക. തടവുകാരുടെ മനഃശാന്തിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജയില്‍ വകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ്, സംസ്ഥാന ജയില്‍ മന്ത്രി ധരംവീര്‍ പ്രജാപതി പുറത്തിറക്കി. നേരത്തെ ജയിലുകളില്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകളും വസ്തുക്കളുമെല്ലാം നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

    പിഴയടക്കാത്തതിനാൽ ഏറെ നാളായി തടവിൽ കഴിയുന്ന 135 തടവുകാരെ ബുധനാഴ്ച രാവിലെ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ വിട്ടയച്ചിരുന്നു.

    ജയിൽ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് ടോൾ ഫ്രീ നമ്പർ നൽകുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജയിൽ സഹമന്ത്രി (സ്വതന്ത്ര ചുമതല) ധർമ്മവീർ പ്രജാപതി പറഞ്ഞു.   ഓഫ്‌ലൈൻ സംവിധാനത്തിന് പകരം ജയിലിൽ തടവുകാരെ കാണാനുള്ള ഓൺലൈൻ സംവിധാനവും ഒരുക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. തടവുകാർക്ക് മികച്ച തൊഴിൽ പരിശീലന സംവിധാനത്തിനുള്ള നിർദ്ദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്. ഇതിലൂടെ മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും മികച്ച വരുമാനം സ്വന്തമാക്കുന്നതിനും തടവുകാർക്കും.ജയിൽ വകുപ്പിൽ മൺപാത്രങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ടെന്നാണ് വിവരം.

    Amit Shah | ഹിന്ദി ഇംഗ്ലീഷിന് ബദലാകണം; വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ പരസ്പരം സംസാരിക്കേണ്ടത് ഹിന്ദിയിൽ: ആഭ്യന്തരമന്ത്രി അമിത് ഷാ

    ഇംഗ്ലീഷിന് ബദലായി ഹിന്ദി (Hindi) മാറണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഭരണ കാര്യങ്ങള്‍ക്കുള്ള മാധ്യമമായി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) തീരുമാനിച്ചു. ഈ തീരുമാനം ഹിന്ദിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

    ഇപ്പോള്‍ മന്ത്രിസഭയുടെ അജണ്ടയുടെ 70 ശതമാനവും ഹിന്ദിയിലാണ് തയ്യാറാക്കുന്നതെന്ന് മന്ത്രി സമിതി അംഗങ്ങളെ അറിയിച്ചു. രാജ്യത്തിന്റെ അഖണ്ഡതയുടെ ഭാഗമായി ഔദ്യോഗിക ഭാഷയായ ഹിന്ദിയെ മാറ്റിയെടുക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Also Read- CPM Party Congress| 'ചാമ്പിക്കോ'; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിൽ ‘ഭീഷ്മ’ സ്റ്റൈലിൽ മുഖ്യമന്ത്രി പിണറായി വിജയൻ

    മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് 'ഇന്ത്യയുടെ ഭാഷ'യിലായിരിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്കാണ് ഷാ ഊന്നല്‍ നല്‍കിയത്. ഒന്നാമതായി, സമിതിയുടെ റിപ്പോര്‍ട്ടിന്റെ 1 മുതല്‍ 11 വരെയുള്ള വാല്യങ്ങളിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി ജൂലൈയില്‍ ഒരു യോഗം ചേരാൻ സമിതിയ്ക്ക് നിർദ്ദേശം നൽകി. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക ഭാഷാ സമിതി സെക്രട്ടറി അതിന്റെ അംഗങ്ങളെ അറിയിക്കണമെന്നും ഷാ പറഞ്ഞു.
    Published by:Jayashankar AV
    First published: