നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Death Penalty for Rape | ബലാത്സംഗക്കേസുകളില്‍ ഇനി തൂക്കുകയര്‍; നിയമം പാസാക്കി മഹാരാഷ്ട്ര

  Death Penalty for Rape | ബലാത്സംഗക്കേസുകളില്‍ ഇനി തൂക്കുകയര്‍; നിയമം പാസാക്കി മഹാരാഷ്ട്ര

  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് നിയമം പാസാക്കിയത്.

  • Share this:
   മുംബൈ: ബലാത്സംഗ കുറ്റങ്ങള്‍ക്ക് വധശിക്ഷ(Death Penalty) നല്‍കാന്‍ നിയമം പാസാക്കി മഹാരാഷ്ട്ര(Maharashtra). നിയമസഭ ഏകകണ്ഠമായാണ് നിയമം പാസാക്കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് നിയമം പാസാക്കിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷ നല്‍കുന്ന വിധത്തിലാണ് നിയമം പാസാക്കിയത്.

   ശക്തി ക്രിമിനല്‍ ലോസ് ബില്ലിനാണ് നിയമസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. മാനഭംഗം, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള നിയമം പാസാക്കിയ രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. ആന്ധ്രപ്രദേശായിരുന്നു ആദ്യമായി നിയമം പാസാക്കിയത്.

   16-ാം വയസില്‍ താഴെയുള്ളവര്‍ക്കെതിരായ പീഡനം, കൂട്ടബലാത്സംഗം തുടങ്ങിയ കേസുകളില്‍ വധശിക്ഷയോ, ജീവപര്യന്തം ശിക്ഷയോ ആണ് ബില്‍ നിര്‍ദേശിക്കുന്നത്. കൂടാതെ സ്ത്രീകള്‍ക്ക് മാനഹാനി ഉണ്ടായെന്ന പരാതികളില്‍ 30 ദിവസത്തിനകം അ്‌ന്വേഷണം പൂര്‍ത്തിയാക്കണമെന്നും ബില്‍ നിര്‍ദേശിക്കുന്നു.

   അതേസമയം ആര്‍ക്കെങ്കിലും എതിരെ തെറ്റായ പരാതി നല്‍കുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്തതായി കണ്ടെത്തിയാല്‍ അവര്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കണമെന്ന് നിയമത്തില്‍ പറയുന്നു.

   Also Read-സുഗന്ധവ്യാപാരിയുടെ വീട്ടിൽ റെയ്ഡ്; നോട്ടുകൂമ്പാരം എണ്ണിത്തീർക്കാനാകാതെ ഉദ്യോഗസ്ഥർ

   ആസിഡ് ആക്രമണ കേസുകളില്‍ പരമാവധി 15 വര്‍ഷം തടവുശിക്ഷ നല്‍കണം. ഇരയുടെ സാധാരണ ജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് വ്യക്തമായാല്‍ പ്രതിയുടെ ശിക്ഷ വീണ്ടും ദീര്‍ഘിപ്പിക്കും. കൂടാതെ പ്രതിയുടെ പക്കല്‍ നിന്ന് പിഴ ഈടാക്കി ഇരയ്ക്ക് നല്‍കണമെന്നും നിയമത്തില്‍ പറയുന്നു.
   Published by:Jayesh Krishnan
   First published:
   )}