• HOME
  • »
  • NEWS
  • »
  • india
  • »
  • Maharashtra Cabinet: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന് ആഭ്യന്തരവും ധനകാര്യവും; മുഖ്യമന്ത്രി ഷിൻഡേയ്ക്ക് നഗരവികസനവകുപ്പ്

Maharashtra Cabinet: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന് ആഭ്യന്തരവും ധനകാര്യവും; മുഖ്യമന്ത്രി ഷിൻഡേയ്ക്ക് നഗരവികസനവകുപ്പ്

നേരത്തെ ആദിത്യ താക്കറെ നയിച്ച പരിസ്ഥിതി വകുപ്പും ഷിൻഡെ നിലനിർത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു

  • Last Updated :
  • Share this:
    മഹാരാഷ്ട്ര മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ വകുപ്പ് വിഭജനവും പൂർത്തിയാക്കി. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നഗരവികസന വകുപ്പ് നിലനിർത്തുകയും നിർണായകമായ ആഭ്യന്തര, ധനകാര്യ വകുപ്പുകൾ ദേവേന്ദ്ര ഫഡ്‌നാവിസിന് അനുവദിക്കുകയും ചെയ്തു. നേരത്തെ ആദിത്യ താക്കറെ നയിച്ച പരിസ്ഥിതി വകുപ്പും ഷിൻഡെ നിലനിർത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

    ബിജെപി എംഎൽഎ രാധാകൃഷ്ണ വിഖേ പാട്ടീലാണ് പുതിയ റവന്യൂ മന്ത്രി. മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്യും. സുധീർ മുൻഗന്തിവാർ വനം, സാംസ്‌കാരിക പ്രവർത്തനങ്ങൾ, മത്സ്യബന്ധനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യു. മുൻ സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന് ഉന്നത, സാങ്കേതിക വിദ്യാഭ്യാസം, ടെക്‌സ്റ്റൈൽ വ്യവസായം, പാർലമെന്ററികാര്യം എന്നീ വകുപ്പുകളുടെ ചുമതല ലഭിക്കും.

    ശിവസേന എംഎൽഎ താനാജി സാവന്താണ് പുതിയ സംസ്ഥാന ആരോഗ്യമന്ത്രി. സേനയുടെ മറ്റ് എംഎൽഎമാരായ അബ്ദുൾ സത്താറിനും ദീപക് കേസാർക്കറിനും യഥാക്രമം കൃഷി, സ്കൂൾ വിദ്യാഭ്യാസ വകുപ്പുകൾ അനുവദിച്ചു. ഗുലാബ്രാവു പാട്ടീൽ പുതിയ ജലവിതരണ-ശുചീകരണ മന്ത്രിയും സഞ്ജയ് റാത്തോഡ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ തലവനുമാകും.

    ബിജെപിയുടെ ഗിരീഷ് മഹാജൻ പുതിയ കായിക യുവജനക്ഷേമ മന്ത്രിയാണ്, കൂടാതെ ഗ്രാമ വികസനം, പഞ്ചായത്തിരാജ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾ എന്നിവയും നോക്കും. ബിജെപി എംഎൽഎ വിജയകുമാർ ഗാവിറ്റ് ആദിവാസി വികസനം കൈകാര്യം ചെയ്യും, സേന എംഎൽഎ ഉദയ് സാമന്ത് പുതിയ വ്യവസായ മന്ത്രിയാണ്.

    ഈ ആഴ്ച ആദ്യം, മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 40 ദിവസത്തിലേറെയായി ഷിൻഡെ തന്റെ മന്ത്രിസഭ വിപുലീകരിച്ചു. . ബി ജെ പിയിൽ നിന്നും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ക്യാമ്പിൽ നിന്നും ഒമ്പത് വീതം 18 പേരെ ഉൾപ്പെടുത്തിയാണ് മഹാരാഷ്ട്ര മന്ത്രിസഭ വിപുലീകരിച്ചത്.
    Published by:Anuraj GR
    First published: