പൗരത്വ നിയമ ഭേദഗതിയിൽ ആർക്കും പേടി വേണ്ട; പ്രധാനമന്ത്രിയെ കണ്ട ശേഷം ഉദ്ധവ് താക്കറെ

സി‌എ‌എയെക്കുറിച്ച് ആരും ഭയപ്പെടേണ്ടതില്ല. എൻ‌പി‌ആർ ആരെയും രാജ്യത്തു നിന്ന് പുറത്താക്കാൻ പോകുന്നില്ല- കൂടിക്കാഴ്ചയ്ക്കു ശേഷം ഉദ്ധവ് പറഞ്ഞു.

News18 Malayalam | news18-malayalam
Updated: February 21, 2020, 9:21 PM IST
പൗരത്വ നിയമ ഭേദഗതിയിൽ ആർക്കും പേടി വേണ്ട; പ്രധാനമന്ത്രിയെ കണ്ട ശേഷം ഉദ്ധവ് താക്കറെ
udhav and modi
  • Share this:
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയും എൻപിആറും ആരെയും രാജ്യത്തു നിന്ന് പുറത്താക്കില്ലെന്നും ഇക്കാര്യത്തിൽ ആർക്കും ഭയം വേണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയായ ശേഷം ഉദ്ധവ് താക്കറെ മോദിയുമായി ആദ്യമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. മകന്‍ ആദിത്യ താക്കറെക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്.

also read:'കശ്മീർ മുക്തി, ദളിത് മുക്തി, മുസ്ലിം മുക്തി' പ്ലക്കാർഡുമായി പ്രതിഷേധം; യുവതി കസ്റ്റഡിയിൽ

മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. സി‌എ‌എ, എൻ‌പി‌ആർ, എൻ‌ആർ‌സി എന്നിവയും അദ്ദേഹവുമായി സംസാരിച്ചു. സി‌എ‌എയെക്കുറിച്ച് ആരും ഭയപ്പെടേണ്ടതില്ല. എൻ‌പി‌ആർ ആരെയും രാജ്യത്തു നിന്ന് പുറത്താക്കാൻ പോകുന്നില്ല- കൂടിക്കാഴ്ചയ്ക്കു ശേഷം ഉദ്ധവ് പറഞ്ഞു.

എൻ‌പി‌ആർ മഹാരാഷ്ട്രയിൽ നടത്തുമെന്നും ഉദ്ധവ് പറഞ്ഞു. സര്‍ക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ സഹകരണവും മഹാരാഷ്ട്ര സർക്കാരിനു നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
First published: February 21, 2020, 9:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading