മുംബൈ: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ പൊലീസ് കോൺസ്റ്റബിൾ ലളിത് സാൽവേ വിവാഹിതനായി. 2018 ൽ മുംബൈയിലെ സർക്കാർ ആശുപത്രിയിൽ ലളിത് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അന്ന് മുംബൈ പൊലീസിലെ വനിതാ കോൺസ്റ്റബിളായിരുന്നു ലളിത്. ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയതോടെ ലളിത എന്ന പേര് ലളിത് എന്നാക്കി.
ഔറംഗബാദിൽ ഞായറാഴ്ച നടന്ന ചടങ്ങിലാണ് ലളിത് സാൽവേ വിവാഹിതനായത്.
1988 ലാണ് ജനിച്ച ലളിത കുമാരി സാല്‍വേ ജനിച്ചത്. എന്നാൽ നാല് വർഷം മുൻപ് മാത്രമാണ് ശരീരത്തിലെ മാറ്റം തിരിച്ചറിഞ്ഞത്. പരിശോധനയിൽ പുരുഷ ഹോര്‍മോണുകള്‍ കൂടുതലായി കണ്ടെത്തിയതിനെ തുടർന്ന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇതിന് അനുമതി തേടി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെ തുടർന്നാണ് സർക്കാർ ലളിതിന് അവധി അനുവദിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.