പോളിംഗ് ദിവസം മോദി അനുകൂല മുദ്രാവാക്യം ശരീരത്തിൽ പതിപ്പിച്ചെത്തിയ നായ കസ്റ്റഡിയിൽ
ബിജെപി ചിഹ്നവും മോദിക്ക് വോട്ട് ചെയ്യൂ, രാജ്യത്തെ സംരക്ഷൂ എന്ന മുദ്രാവാക്യവും നായയുടെ ശരീരത്തിൽ ഉണ്ടായിരുന്നു.
news18india
Updated: April 29, 2019, 7:08 PM IST

പ്രതീകാത്മക ചിത്രം
- News18 India
- Last Updated: April 29, 2019, 7:08 PM IST
മുംബൈ: പോളിംഗ് ദിവസം ബിജെപി അനുകൂല മുദ്രാവാക്യം നായയുടെ ശരീരത്തിൽ പതിപ്പിച്ചെത്തിയതിന് ഉടമസ്ഥനെയും നായയെയും കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ നന്ദൂർബാറിലാണ്സംഭവം.
also read: BREAKING- 'കണ്ണൂരിലേത് കള്ളവോട്ട്, CPM പഞ്ചായത്ത് അംഗം രാജിവെക്കണം'; നടപടിയെടുക്കാൻ നിർദേശം നൽകിയെന്ന് ടിക്കാറാം മീണ നവ്നാഥ് നഗറിലെ താമസക്കാരനായ 65കാരൻ ഏക്റാം മോത്തിറാം ചൗധരി എന്നയാളെ വളർത്തു നായയ്ക്കൊപ്പം അന്ധേരെ ആശുപത്രിക്ക് സമീപം കണ്ടിരുന്നു. ബിജെപി ചിഹ്നവും മോദിക്ക് വോട്ട് ചെയ്യൂ, രാജ്യത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവും നായയുടെ ശരീരത്തിൽ ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് നടന്നു കൊണ്ടിരുന്നതിനാൽ തെരഞ്ഞെടുപ്പു ചട്ട ലംഘനമാണെന്ന്കാട്ടി പരാതി ലഭിച്ചതിനാൽ നായയെയും ഉടമസ്ഥനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഐപിസി 171 എ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. പോളിംഗ് ദിനം പ്രചാരണം നടത്തിയതിനാണ്കേസ്. പൊലീസ് നിർദേശിച്ചതനുസരിച്ച് മുനിസിപ്പൽ കോർപ്പറേഷൻ നായയെ കസ്റ്റഡിയിലെടുത്തു.
also read: BREAKING- 'കണ്ണൂരിലേത് കള്ളവോട്ട്, CPM പഞ്ചായത്ത് അംഗം രാജിവെക്കണം'; നടപടിയെടുക്കാൻ നിർദേശം നൽകിയെന്ന് ടിക്കാറാം മീണ
തെരഞ്ഞെടുപ്പ് നടന്നു കൊണ്ടിരുന്നതിനാൽ തെരഞ്ഞെടുപ്പു ചട്ട ലംഘനമാണെന്ന്കാട്ടി പരാതി ലഭിച്ചതിനാൽ നായയെയും ഉടമസ്ഥനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഐപിസി 171 എ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. പോളിംഗ് ദിനം പ്രചാരണം നടത്തിയതിനാണ്കേസ്. പൊലീസ് നിർദേശിച്ചതനുസരിച്ച് മുനിസിപ്പൽ കോർപ്പറേഷൻ നായയെ കസ്റ്റഡിയിലെടുത്തു.
- 2019 Loksabha Election
- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- bjp
- contest to loksabha
- loksabha battle
- loksabha eclection 2019
- loksabha election
- loksabha election 2019
- loksabha election election 2019
- loksabha poll
- Loksabha polls
- Maharashtra Lok Sabha Elections 2019
- narendra modi
- നരേന്ദ്ര മോദി
- ബിജെപി
- ലോക്സഭ തെരഞ്ഞെടുപ്പ്
- ലോക്സഭ തെരഞ്ഞെടുപ്പ് 2019
- ലോക്സഭാ തെരഞ്ഞെടുപ്പ്
- ലോക്സഭാ തെരഞ്ഞെടുപ്പ് 2019