മഹാരാഷ്ട്ര: നാളെ അന്തിമപ്രഖ്യാപനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ്; ഡൽഹിയിൽ മാരത്തൺ ചർച്ചകൾ

അടുത്ത ദിവസം അന്തിമപ്രഖ്യാപനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും അറിയിച്ചിട്ടുണ്ട്

News18 Malayalam | news18
Updated: November 21, 2019, 3:30 PM IST
മഹാരാഷ്ട്ര: നാളെ അന്തിമപ്രഖ്യാപനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ്; ഡൽഹിയിൽ മാരത്തൺ ചർച്ചകൾ
sharad-pawar-uddhav-thackeray-sonia-gandhi
  • News18
  • Last Updated: November 21, 2019, 3:30 PM IST
  • Share this:
ന്യൂഡൽഹി: മഹാരാഷയിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ട് ഒരു മാസത്തോളമായി. പക്ഷേ സർക്കാർ രൂപീകരിക്കാൻ ഒരു മുന്നണിക്കും കഴിഞ്ഞിട്ടില്ല. രാഷ്ട്രപതി ഭരണം തുടരുന്ന സംസ്ഥാനത്ത് ആര് അധികാരത്തിലേറും ? കോൺഗ്രസ് - എൻ സിപി - ശിവസേന സഖ്യം സർക്കാർ രൂപീകരിക്കുമോ? തുടങ്ങിയ ചോദ്യങ്ങൾക്ക് നാളെ അന്തിമപ്രഖ്യാപനം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

Also Read-മുകേഷ് അംബാനി ഏറ്റവും ധനികനായ ഏഷ്യക്കാരൻ; ആലിബാബ ഉടമ ജാക്ക് മാ പിന്നിൽ

ബിജെപി ഇതര സർക്കാർ രൂപീകരണവുമായി മുന്നോട്ട് പോവുകയാണ് കോൺഗ്രസ് - എൻ സിപി - ശിവസേന സഖ്യം. സർക്കാർ രൂപീകരണത്തില്‍ പ്രധാന തടസ്സങ്ങള്‍ എല്ലാ മാറിയതിന്‍റെ അടിസ്ഥാനത്തിൽ കോണ്‍ഗ്രസ് അടിയന്തര പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നിരുന്നു..  ഇന്നലെ നടന്ന കോണ്‍ഗ്രസ് എന്‍സിപി ചര്‍ച്ചയിലെ തീരുമാനങ്ങള്‍ പ്രവര്‍ത്തകസമിതിയോഗത്തില്‍ റിപ്പോർട്ട് ചെയ്തു. നാളെ കോണ്‍ഗ്രസ് -എന്‍സിപി- ശിവസേന സംയുക്ത ചര്‍ച്ച നടക്കും. സര്‍ക്കാര്‍ രൂപികരണത്തില്‍ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഇത് ആദ്യമായാണ്  പരസ്യചര്‍ച്ചക്ക് തയ്യാറാകുന്നത്.

Also Read-ശബരിമലയ്ക്ക് താരതമ്യം ഇല്ല; 50 ലക്ഷം തീര്‍ത്ഥാടകര്‍ വരുന്ന ക്ഷേത്രത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി

അടുത്ത ദിവസം അന്തിമപ്രഖ്യാപനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും അറിയിച്ചിട്ടുണ്ട്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും സർക്കാർ. തീവ്ര നിലപാടുകള്‍ മയപ്പെടുത്തുമെന്ന് ശിവസേന, കോണ്‍ഗ്രസിനും എന്‍സിപിക്കും നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചുള്ള തർക്കമാണ് ഇനി പരിഹരിക്കപ്പെടേണ്ടത്. അഞ്ചു വർഷകാലം മുഖ്യമന്ത്രി പദം വേണമെന്ന് ശിവസേനയും പദവി പങ്കിടണമെന്നു എൻസിപിയും ആവശ്യപ്പെടുന്നു. ആദ്യഘട്ടത്തില്‍ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ
First published: November 21, 2019, 3:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading