• HOME
  • »
  • NEWS
  • »
  • india
  • »
  • Maharashtra Floor Test| മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ വിശ്വാസ വോട്ട് നേടി; പിന്തുണച്ചത് 164 എംഎൽഎമാർ

Maharashtra Floor Test| മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ വിശ്വാസ വോട്ട് നേടി; പിന്തുണച്ചത് 164 എംഎൽഎമാർ

164 പേരുടെ പിന്തുണ സർക്കാരിന് ലഭിച്ചു. 40 ശിവസേന എംഎൽഎമാർ ഷിൻഡെയെ പിന്തുണച്ചു.

  • Last Updated :
  • Share this:
    മുംബൈ: മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ (Eknath Shinde) സർക്കാർ വിശ്വാസ വോട്ട് നേടി. 164 പേരുടെ പിന്തുണ സർക്കാരിന് ലഭിച്ചു. 40 ശിവസേന എംഎൽഎമാർ ഷിൻഡെയെ പിന്തുണച്ചു. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ ശിവസേന എംഎല്‍എയെ കൂടി ഷിൻഡേ പക്ഷത്തേക്ക് ചാടി.  99 എംഎല്‍എമാര്‍ അവിശ്വാസം രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പിനേക്കാള്‍ പ്രതിപക്ഷത്തിന് എട്ടു വോട്ടുകളുടെ കുറവുണ്ടായിട്ടുണ്ട്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ 144 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.

    സന്തോഷ് ബംഗാര്‍ ആണ് ഇന്ന് ഷിൻഡേ പക്ഷത്തിനൊപ്പം ചേര്‍ന്ന ശിവസേന എംഎല്‍എ. ഇന്ന് രാവിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേക്കെത്തിയത്. മഹാവികാസ് അഘാഡി സഖ്യത്തെ അനുകൂലിച്ചിരുന്ന പി ഡബ്ല്യു പി ഐ എംഎല്‍എ ശ്യാംസുന്ദര്‍ ഷിൻഡേയും എന്‍ഡിഎ സഖ്യത്തിലേക്ക് മാറിയിട്ടുണ്ട്.

    Also Read- Bus Accident| കുളുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; സ്‌കൂൾ വിദ്യാർഥികളടക്കം 16 മരണം

    ബിജെപി അംഗം രാഹുൽ നർവാക്കർ മഹാരാഷ്ട്ര സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പിലും ഷിൻ‍ഡെ പക്ഷം വിജയം നേടിയത്. രാഹുല്‍ നര്‍വേക്കര്‍ക്ക് 164 വോട്ടുലഭിച്ചപ്പോള്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍ സി പി കക്ഷികളുടെ സംയുക്ത സ്ഥാനാര്‍ഥിയായ രാജന്‍ സാല്‍വിക്ക് ലഭിച്ചത് 107 വോട്ടാണ്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ, ശിവസേനയില്‍നിന്ന് വഴിപിരിഞ്ഞശേഷമുള്ള ആദ്യചുവടില്‍ വിജയം കൈവരിക്കാന്‍ ഏക്നാഥ് ഷിൻഡേക്കായിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പിലും ഷിൻഡേ വന്‍വിജയം കൈവരിച്ചിരിക്കുന്നത്.

    Also Read- ജീവനക്കാർ കൂട്ടത്തോടെ 'സിക്ക് ലീവ്' എടുത്ത് എയർ ഇന്ത്യയുടെ അഭിമുഖത്തിൽ പങ്കെടുക്കാൻ പോയി; ഇൻഡിഗോ വിമാനങ്ങൾ വൈകി

    വിശ്വാസ വോട്ടെടുപ്പിലെ തിരിച്ചടിക്ക് മുമ്പായി ഇന്ന് സുപ്രീംകോടതിയിലും ഉദ്ധവ് പക്ഷത്തിന് തിരിച്ചടിയേറ്റു. ഏക്‌നാഥ് ഷിൻഡേയെ ശിവസേന നിയമസഭാ കക്ഷി നേതാവായി സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ അംഗീകരിച്ച നടപടി അടിയന്തരമായി ഇടപെടണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു.

    രാഹുൽ നർവാക്കർ മഹാരാഷ്ട്ര സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 16 എംഎൽഎമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശിവസേനയിലെ വിമതപക്ഷം നോട്ടീസ് നൽകിയിരുന്നു. സ്പീക്കറായതിനു പിന്നാലെ നർവാക്കർ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ശിവസേനയുടെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഭാരത് ഗോഗവാലയെ ശിവസേനയുടെ ചീഫ് വിപ്പായും അംഗീകരിച്ചു.
    Published by:Rajesh V
    First published: