മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ നടക്കും. ഇതോടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ നാളെ തന്നെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ നിര്‍ദേശം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി.പര്‍ദിവാല എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ശിവസേനയ്ക്കു വേണ്ടി അഭിഷേക് മനു സിങ്വിയാണു കോടതിയിൽ ഹാജരായത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും മുതിര്‍ന്ന അഭിഭാഷകന് നീരജ് കിഷന് കൗള്‍ വിമതശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയ്ക്കും വേണ്ടി ഹാജരായി. എൻസിപിയുടെ രണ്ട് എംഎൽഎമാർ കോവിഡ് മൂലം ആശുപത്രിയിൽ ചികിത്സയിലാണ്. കോൺഗ്രസിന്റെ ഒരു എംഎൽഎ വിദേശത്താണ്. അർഹരായവർക്ക് വോട്ടു ചെയ്യാൻ അവസരം നൽകാത്തതു ശരിയല്ലെന്നും അഭിഷേക് സിങ്വി വാദിച്ചു.
എംഎൽഎമാരെ അയോഗ്യരാക്കിയ തീരുമാനം നിലനിൽക്കെ വിശ്വാസ വോട്ടെടുപ്പിലേക്ക് എങ്ങനെ പോകാൻ കഴിയുമെന്ന് സിങ്വി ചോദിച്ചു. അതിവേഗത്തിലാണ് വിശ്വാസവോട്ടെടുപ്പിനുള്ള തീരുമാനം ഗവർണർ സ്വീകരിച്ചത്. അയോഗ്യതയും വിശ്വാസ വോട്ടെടുപ്പും തമ്മിൽ ബന്ധമെന്താണെന്ന് കോടതി ചോദിച്ചു. വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന്റെ സമയപരിധിയെക്കുറിച്ച് ഭരണഘടനയിൽ നിബന്ധനയുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ നിലവിലെ സാഹചര്യത്തിൽ ആറു മാസത്തെയെങ്കിലും ഇടവേള ഇല്ലാതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാവില്ലെന്ന് സിങ്വി മറുപടി പറഞ്ഞു.
വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ അടക്കം 16 സേന എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസില്‍ ജൂലയ് 11 വരെ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീംകോടതിയുടെ ഇതേ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കറുടെ അയോഗ്യ നോട്ടീസിനെതിരെ ഷിന്ദേ നല്കിയ ഹര്‍ജിയിലായിരുന്നു ഈ ഉത്തരവ്. ഈ ഹര്‍ജി ജൂലായ് 12-ന് കോടതി വാദം കേള്‍ക്കും. അതുവരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്നായിരുന്നു ശിവസേനയുടെ ആവശ്യം. ഇത് സംബന്ധിച്ച് ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭു നല്കിയ ഹര്‍ജിയിയാണ് സുപ്രീംകോടതി തള്ളിയത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Maharashtra Crisis| ഉദ്ധവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി; മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ
അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ക്ക് പുനരധിവാസ കേന്ദ്രം; പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി യുപിയില്‍ ആരംഭിക്കും
PM Modi Parliament Speech:'നിങ്ങളെറിയുന്ന ചെളിയില്‍ താമര നന്നായി വിരിയും; നെഹ്രുവിന്റെ കുടുംബ പേര് ഉപയോഗിക്കാൻ എന്തിന് ഭയം': പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി
എഴുത്തിരുത്തിനു പിന്നാലെ മമതയെ പുകഴ്ത്തൽ; ഗവർണർ ആനന്ദബോസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി
പുനര്‍വിവാഹം ചെയ്ത ഭാര്യയ്ക്കും ജവാന്റെ മരണാനന്തര ആനുകൂല്യങ്ങള്‍ക്ക് അർഹതയുണ്ടെന്ന് കോടതി
മുടി നീളം കുറച്ചു വെട്ടിയതിന് 2 കോടി നഷ്ടപരിഹാരത്തിനുള്ള വിധി സുപ്രീംകോടതി റദ്ദാക്കി
വീടുവെക്കാൻ പ്രധാനമന്ത്രി ആവാസ് യോജനയുടെ പണം കിട്ടിയ നാല് സ്ത്രീകൾ ഭർത്താക്കൻമാരെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം പോയി
രാജസ്ഥാനിൽ കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു
ജസ്റ്റിസ് വിനോദ് ചന്ദ്രന് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും; സുപ്രീംകോടതി കൊളീജിയം ഉത്തരവായി
ഉത്തർപ്രദേശിലെ ഗാസിയാബാദ് കോടതിയിൽ പുലിയിറങ്ങി; 5 പേർക്ക് പരിക്ക്
'നിരാശയില്‍ മുങ്ങിത്താഴുന്ന ചില ആളുകള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല'; പ്രധാനമന്ത്രി നരേന്ദ്രമോദി