ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ് സർക്കാര്‍ രൂപീകരിച്ചതിനെ ചോദ്യം ചെയ്ത് ശിവസേന- എൻസിപി- കോൺഗ്രസ് എന്നിവർ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. കേസ് വീണ്ടും നാളെ രാവിലെ പരിഗണിക്കും. അതേസമയം ഇന്നു തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന ത്രികക്ഷി സഖ്യത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ദേവന്ദ്ര ഫട്നാവിസ്, അജിത് പവാർ , കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര സർക്കാർ എന്നിവർക്ക് കേടതി നോട്ടീസ് നൽകി .
also read:
Maharashtra Govt Formation LIVE: മഹാരാഷ്ട്ര കേസ് നാളത്തേക്ക് മാറ്റി; ഗവർണറുടെ ഉത്തരവ് ഹാജരാക്കണം
ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ നൽകിയ കത്തും ഫഡ്നാവിസ് ഭൂരിപക്ഷം അവകാശപ്പെട്ട് നൽകിയ കത്തും നാളെ രാവിലെ 10.30ന് ഹാജരാക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ ഉത്തരവെന്ന് സോളിസ്റ്റർ ജനറൽ വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസുമാരായ എന്‍.വി.രമണ, അശോക് ഭൂഷണ്, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയിൽ വാദം കേട്ടത്. ഗവർമറുടെ നടപടി റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ശിവസേനയ്ക്കു വേണ്ടി കപിൽ സിബൽ, എൻസിപിക്ക് വേണ്ടി അഭിഷേക് മനു സിംഗ്വി, ബിജെപിക്കു വേണ്ടി മുകുൾ റോത്തഗി എന്നിവർ ഹാജരായി.
കപിൽ സിബലാണ് ആദ്യം വാദം ആരംഭിച്ചത്. ഞായറാഴ്ച കോടതി ചേരേണ്ടി വന്നതിൽ ക്ഷമ ചോദിച്ചു കൊണ്ടായിരുന്നു കപിൽ സിബലിന്റെ വാദം. ഗവർണറുടെ നടപടി പക്ഷപാതപരവും ചട്ടങ്ങളുടെ ലംഘനവുമാണെന്നും കപിൽ സിബൽ വാദിച്ചു.
ആർടിക്കിൾ 361 പ്രകാരം ഗവർണ്ണർക്ക് കോടതിയോട് വിശദീകരിക്കണ്ടേ ഉത്തരവാദിത്വമില്ലെന്ന് റോത്തഗി കോടതിയിൽ വ്യക്തമാക്കി. സർക്കാറിന് മറുപടി നൽകാൻ രണ്ട് മൂന്ന് ദിവസം അനുവദിക്കണമെന്ന് റോത്തഗി ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.