• HOME
  • »
  • NEWS
  • »
  • india
  • »
  • Maharashtra Govt Formation: കേസിൽ സുപ്രീംകോടതി നിർദേശിച്ച അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങൾ

Maharashtra Govt Formation: കേസിൽ സുപ്രീംകോടതി നിർദേശിച്ച അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങൾ

പ്രധാനമായും രണ്ട് രേഖകൾ ഹാജരാക്കാൻ കോടതി നിർദേശം നൽകി. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ നൽകിയ കത്തും ഫഡ്നാവിസ് ഭൂരിപക്ഷം അവകാശപ്പെട്ട് നൽകിയ കത്തും.

News18

News18

  • Share this:
    ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ് സർക്കാര്‍ രൂപീകരിച്ചതിനെ ചോദ്യം ചെയ്ത് ശിവസേന- എൻസിപി- കോൺഗ്രസ് എന്നിവർ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. കേസ് വീണ്ടും നാളെ രാവിലെ പരിഗണിക്കും. കേസ് പരിഗണിച്ച സുപ്രീംകോടതി മൂന്നംഗ ബെഞ്ച് നിർദേശിച്ച അഞ്ച് പ്രധാന കാര്യങ്ങൾ.

    also read:Maharashtra Govt Formation:കേസ് നാളെ പരിഗണിക്കും: വിശ്വാസവോട്ടെടുപ്പ് ഇന്നില്ല

    • രേഖകൾ ഹാജരാക്കാൻ നിർദേശം


    പ്രധാനമായും രണ്ട് രേഖകൾ ഹാജരാക്കാൻ കോടതി നിർദേശം നൽകി. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ നൽകിയ കത്തും ഫഡ്നാവിസ് ഭൂരിപക്ഷം അവകാശപ്പെട്ട് നൽകിയ കത്തും. നാളെ രാവിലെ 10.30ന് ഹാജരാക്കാനാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

    • ഇന്ന് വിശ്വാസവോട്ടെടുപ്പ് ഇല്ല


    ഇന്നു തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന ത്രികക്ഷി സഖ്യത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഭൂരിപക്ഷം ഉണ്ടെന്നത് ഊഹാപോഹം മാത്രമെന്ന് സിബല്‍ വാദിച്ചിരുന്നു. ഭൂരിപക്ഷം സംബന്ധിച്ച് ഗവര്‍ണര്‍ പരിശോധന നടത്തിയില്ലെന്ന് എന്‍സിപിയും വാദിച്ചു. പരസ്യവോട്ടെടുപ്പ് വേണമെന്ന കര്‍ണാടക വിഷയത്തിലെ വിധി മഹാരാഷ്ട്രയിലും നടപ്പാക്കണമെന്ന് സിങ്വി വ്യക്തമാക്കി.

    • കേസ് നാളെ വീണ്ടും പരിഗണിക്കും


    മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ് സർക്കാര്‍ രൂപീകരിച്ചതിനെ ചോദ്യം ചെയ്ത് ശിവസേന- എൻസിപി- കോൺഗ്രസ് എന്നിവർ നൽകിയ ഹർജിയിൽ വാദം പൂർത്തിയാക്കി. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ നൽകിയ കത്തും ഫഡ്നാവിസ് ഭൂരിപക്ഷം അവകാശപ്പെട്ട് നൽകിയ കത്തും നാളെ രാവിലെ 10.30ന് ഹാജരാക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് നാളെത്തേക്ക് മാറ്റിയത്.

    • വിശ്വാസം തെളിയിക്കാൻ  സമയം ആവശ്യപ്പെട്ട് ബിജെപി


    ഭൂരിപക്ഷം തെളിയിക്കാൻ മൂന്നു ദിവസത്തെ സമയം ആവശ്യപ്പെട്ട് ബിജെപിക്ക് വേണ്ടി ഹാജരായ മുകുൾ റോത്തഗി. എന്നാൽ ഇത് കോടതി റദ്ദാക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്.

    • കോടതി നോട്ടീസ് നൽകി


    കേസിൽ ദേവന്ദ്ര ഫട്നാവിസ്, അജിത് പവാർ , കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര സർക്കാർ എന്നിവർക്ക് കേടതി നോട്ടീസ് നൽകി .
    First published: