ന്യൂഡൽഹി: മഹാരാഷ്ട്ര സർക്കാർ രൂപീകരണ വിഷയം ഇന്ന് സുപ്രീംകോടതിയിൽ. ശിവസേനയും എൻസിപിയും കോൺഗ്രസും സമർപ്പിച്ച സംയുക്ത ഹർജി രാവിലെ 11.30 ന് കോടതി പരിഗണിക്കും. ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച നടപടി അടക്കം ചോദ്യം ചെയ്തുകൊണ്ടാണ് ശിവസേനയും എൻസിപിയും കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചത്. ഗവർണർ ഭഗത് സിംഗ് കോഷിയാരി ഭരണഘടനാ പദവി ദുരുപയോഗം ചെയ്തുവെന്നും ദേവേന്ദ്ര ഫട്നാവിന്റെയും അജിത് പവാറിന്റേയും സത്യപ്രതിജ്ഞ നിയമപരമല്ല എന്നും ഹർജിയിൽ ആരോപിക്കുന്നു. 24 മണിക്കൂറിനകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഫ്ഡനാവിസിനോട് ആവശ്യപ്പെടാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലുണ്ട്.
Also Read-
Maharashtra Govt Formation | അജിത് പവാറിനെ പുറത്താക്കി; 24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജിഇന്നലെ തന്നെ ഹർജിപരിഗണിക്കണമെന്ന ആവശ്യം മൂന്ന് പാർട്ടികളും ഉന്നയിച്ചെങ്കിലും വിഷയം ഇന്ന് പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. കോടതിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായാണ് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല അറിയിച്ചിരിക്കുന്നത്.
മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിങ്വിയുമാണ് കോൺഗ്രസിനുവേണ്ടി ഹാജരാകുന്നത്. നേരത്തെ കർണാടക വിഷയത്തിൽ രാത്രിയിൽ തന്നെ സുപ്രീം കോടതി വാദം കേട്ടിരുന്നു. പുലർച്ചെ വരെ വാദം കേട്ടശേഷം വിശ്വാസ വോട്ട് തേടാനായി കോടതി നിർദേശം നൽകുകയായിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്.
Also Read-
Maharashtra Govt Formation | മഹാരാഷ്ട്രയിലെ മഹാനാടകംഎന്നാൽ ശിവസേനക്കും എൻ സി പി ക്കും സർക്കാർ രൂപീകരിക്കാൻ ഗവർണർ അവസരം നൽകുകയും രാഷ്ട്രപതി ഭരണം നിലവിൽ വരുകയും ചെയ്ത സാഹചര്യം വ്യത്യസ്തമാണെന്നും നിരീക്ഷണമുണ്ട്. അടുത്ത ശനിയാഴ്ചക്കകം ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണർ സമയം അനുവദിച്ചിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.