മഹാരാഷ്ട്രയിൽ 162 എംഎൽഎമാരെ അണിനിരത്തി ത്രികക്ഷി സഖ്യത്തിന്റെ ശക്തിപ്രകടനം. ശരത് പവാറും ഉദ്ധവ് താക്കറെയും ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ സഖ്യത്തിലുറച്ചുനിൽക്കുമെന്ന് എംഎൽഎമാർ പ്രതിജ്ഞയെടുത്തു. പിളർത്താൻ ശ്രമിക്കുംതോറും ശക്തികൂടുന്ന സഖ്യമാണിതെന്ന് ശിവസേനാ തലവൻ ഉദ്ധവ് താക്കറെ പറഞ്ഞു.
ശരത് പവാറിന്റെയും സോണിയാ ഗാന്ധിയുടെയും ഉദ്ധവിന്റെയും നേതൃത്വത്തെ അംഗീകരിക്കുന്നെന്ന് നേതാക്കളുടെ സാന്നിധ്യത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവ്വ രംഗങ്ങൾക്കാണ് മുംബൈ സാക്ഷ്യം വഹിച്ചത്. ബിജെപിയേയും കേന്ദ്രസർക്കാരിനെയും വെല്ലുവിളിച്ച് സ്വകാര്യ ഹോട്ടലിൽ 162 എംഎൽഎമാരെയും എത്തിച്ച് ത്രികക്ഷി സഖ്യം. ശിവസേനയുടെ 56 ഉം, എൻസിപിയുടെ 51 ഉം കോൺഗ്രസിന്റെ 44 പേർക്കും പുറമെ സ്വതന്ത്രരടക്കം 11 പേരും എത്തിയെന്ന് അവകാശപ്പെട്ടു.
Also Read- തൊഴുകൈയോടെ മാപ്പുപറഞ്ഞ് മന്ത്രി രവീന്ദ്രനാഥ്; വിടാതെപിന്തുടര്‍ന്ന് കരിങ്കൊടി വീശി സംഘടനകൾഹോട്ടലിലെത്തിയ എംഎൽഎമാരെ നേതാക്കൾ അഭിനന്ദിച്ചു. .ശക്തമായ ഭാഷയിലായിരുന്നു ബിജെപിയേയും കേന്ദ്രസർക്കാരിനേയും നേതാക്കൾ വിമർശിച്ചത്. പിളർക്കാൻ ശ്രമിക്കും തോറും കരുത്താർജ്ജിക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഇത് മഹാരാഷ്ട്രയാണ് ഗോവയല്ലെന്ന് ബിജെപിക്ക് ശരത് പവാറിന്റെ മുന്നറിയിപ്പ്. അജിത് പവാറിന് എൻസിപിയുടെ കാര്യത്തിൽ ഒരധികാരവുമില്ലെന്നും പവാർ പറഞ്ഞു.
ഹോട്ടലിലെത്തിയ 162 പേരുടേത് മാത്രമല്ല, അതിൽകൂടുതൽ പിന്തുണയുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാവ് അശോക് ചവാന്റെ അവകാശവാദം. വെറും അഞ്ച് വർഷത്തേക്കുള്ള സഖ്യമല്ലെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.