മുംബൈ: അധികാരത്തിലേറി ഒരു മാസം പിന്നിടുമ്പോൾ മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി മഹാരാഷ്ട്രയിലെ ഉദ്ദവ് സർക്കാർ. എൻസിപി അംഗവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനാണ് ധനകാര്യം. ടൂറിസം-പരിസ്ഥിതി വകുപ്പുകൾ ആദിത്യ താക്കറെയ്ക്കാണ്.
എൻസിപിയുടെ അനിൽ ദേശ്മുഖ് ആഭ്യന്തരം കൈകാര്യം ചെയ്യും. റവന്യു വകുപ്പ് മുതിർന്ന കോൺഗ്രസ് നേതാവ് ബാലസാഹേബ് തോററ്റിന് റവന്യു വകുപ്പാണ് നൽകിയത്. മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകളെല്ലാം തന്നെ സഖ്യപാർട്ടിയായ എൻസിപിയുടെ നേതാക്കള്ക്കാണെന്നാതാണ് ശ്രദ്ധേയം.
മന്ത്രിസ്ഥാനങ്ങളെ ചൊല്ലി ആശയക്കുഴപ്പം ഉയർന്ന സാഹചര്യത്തിലാണ് വകുപ്പ് പ്രഖ്യാപനത്തിന് കാലതാമസമുണ്ടായത്. വകുപ്പുകൾ സംബന്ധിച്ച് സഖ്യകക്ഷികൾ തമ്മിൽ അന്തിമ ധാരണയായതോടെ ഇന്ന് രാവിലെയാണ് ഗവർണർ പട്ടികയ്ക്ക് അംഗീകാരം നൽകിയത്.
നവംബർ 28 നാണ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന-എൻസിപി-കോണ്‍ഗ്രസ് സർക്കാർ മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.