• HOME
  • »
  • NEWS
  • »
  • india
  • »
  • MAHARASHTRA ISSUES NEW DRESS CODE FOR GOVERNMENT EMPLOYEES

ജീൻസും ടി ഷർട്ടും ധരിക്കരുത്; ആഴ്ച്ചയിൽ ഒരിക്കൽ ഖാദി നിർബന്ധം; മഹാരാഷ്ട്രയിൽ സർക്കാർ ജീവനക്കാർക്ക് ഡ്രസ് കോഡ്

സ്ലിപ്പറുകൾ ധരിച്ച് ജോലിക്ക് എത്തുന്നതും വിലക്കിയിട്ടുണ്ട്.

 Representative Image.

Representative Image.

  • Share this:
    മുംബൈ: ജീവനക്കാർക്ക് പുതിയ ഡ്രസ് കോഡ് നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ. ജീവനക്കാർ ജീൻസ്, ടി-ഷർട്ട്, സ്ലിപ്പർ എന്നിവ ധരിക്കരുതെന്നും ആഴ്ച്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം നിർബന്ധമാക്കിയുമാണ് പുതിയ ഡ്രസ് കോഡ് നിലവിൽ വന്നിരിക്കുന്നത്.

    You may also like:സി.ബി.ഐ കസ്റ്റഡിയിൽ നിന്നും 100 കിലോ സ്വർണം കാണാതായി; കള്ളനെ കണ്ടെത്താൻ അന്വേഷണം പൊലീസിനെ ഏൽപ്പിച്ച് കോടതി

    ജീവനക്കാരിൽ പലരും സർക്കാർ ജോലിക്ക് അനുചിതമായ രീതിയിൽ വസ്ത്രം ധരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നീക്കം. ഇത്തരം വസ്ത്രധാരണം സർക്കാർ ജീവനക്കാരെ കുറിച്ച് മോശം കാഴ്ച്ചപ്പാടുണ്ടാക്കാൻ കാരണമാകുമെന്ന് സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.

    You may also like:'യുവാക്കളെ വഴി തെറ്റിക്കാൻ ശ്രമിച്ചു'; ഇറാനിലെ 'ആഞ്ജലീന ജോളി' ക്ക് പത്ത് വർഷം കഠിന തടവ്

    വനിതാ ജീവനക്കാർ സാരി, ചുരിദാർ, കുർത്ത, പാന്റ്സ്-കുർത്ത, ഷർട്ട്, ദുപട്ട എന്നിവ ധരിക്കണമെന്നും പുരുഷന്മാർ പാന്റ്-ഷർട്ട് എന്നിവയുമായിരിക്കണം വേഷമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എല്ലാ വെള്ളിയാഴ്ച്ചയും ഖാദി വസ്ത്രവും ധരിക്കണം.

    You may also like:പതിറ്റാണ്ടു നീണ്ട നിധിവേട്ട; ഒടുവിൽ ഏഴ് കോടിയോളം രൂപയുടെ നിധി ലഭിച്ചത് വിദ്യാർത്ഥിക്ക്

    കടും നിറങ്ങളിലുള്ള വസ്ത്രങ്ങളും എംബ്രോയിഡറികളും ചിത്രങ്ങളുമുള്ള വേഷങ്ങളും ധരിക്കരുതെന്നും ജീൻസ്, ടി-ഷർട്ട് എന്നിവ ഒഴിവാക്കണമെന്നുമാണ് ഉത്തരവ്. സ്ലിപ്പറുകൾ ധരിച്ച് ജോലിക്ക് എത്തുന്നതും വിലക്കിയിട്ടുണ്ട്. ഷൂസോ സ്ലിപ്പറുകൾ അല്ലാത്ത ചെരുപ്പുകൾക്കും വിലക്കില്ല. കരാർ ജീവനക്കാർക്കും പുതിയ നിബന്ധനകൾ ബാധകമാണ്.
    Published by:Naseeba TC
    First published:
    )}