മുംബൈ: മുതിർന്ന ശിവസേന (Shiv Sena) നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ (Eknath Shinde) 11 എംഎല്‍എമാരുമായി ഒളിവില്‍ പോയെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ ഭാവിയെ കുറിച്ചുള്ള ചർച്ചകൾ സജീവമായി. വിമത നീക്കത്തിന്റെ ഭാഗമായി ഇവര്‍ ഗുജറാത്ത് സൂറത്തിലെ ഹോട്ടലിലെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇവിടെ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി വരുന്നുവെന്നാണ് സൂചന. അതല്ല, ഷിൻഡെ പുതിയ പാർട്ടി രൂപീകരിക്കാനുള്ള സാധ്യതയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഷിൻഡെ അടക്കം 27 ശിവസേന എംഎൽഎമാരാണ് ഗുജറാത്തിലെ ഹോട്ടലിലുള്ളതെന്ന് ബിജെപി അവകാശപ്പെട്ടു. അവരുടെ പേരുകളും ബിജെപി പുറത്തുവിട്ടു.
നിലവിൽ എൻസിപി- കോൺഗ്രസ് കക്ഷികളുടെയും, മറ്റ് ചെറുകക്ഷികളുടെയും പിന്തുണ ചേർത്താൽ 169 പേരുടെ പിന്തുണയാണ് മഹാവികാസ് അഘാഡി സർക്കാരിനുള്ളത്.
മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെ 10 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനു പിന്നാലെയാണ് മന്ത്രി ഷിൻഡെയെയും എംഎൽഎമാരെയും കാണാതായത്.
നാലു സീറ്റുകളിൽ വിജയിക്കാൻ മാത്രം അംഗബലമുണ്ടായിരുന്ന ബിജെപി അഞ്ചു സീറ്റുകളിൽ വിജയിച്ചു. ആറു സീറ്റുകളിൽ വിജയിക്കാൻ ശേഷിയുണ്ടായിരുന്ന മഹാ വികാസ് അഘാഡി ആറാമത്തെ സീറ്റിൽ പരാജയപ്പെട്ടു. ഏതാനും ശിവസേന എംഎൽഎമാർ ബിജെപിക്ക് വോട്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ.
Also Read-
International Yoga Day 2022 | അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി മോദി മൈസൂരിൽതാനെയില് ശിവസേനയുടെ മുഖമാണ് മുതിർന്ന നേതാവായ ഏക്നാഥ് ഷിൻഡെ. പൊതുമരാമത്ത്, നഗരവികസന മന്ത്രിയാണ്. ഷിൻഡെയുടെ മകൻ ഡോ. ശ്രീകാന്ത് ഷിൻഡെ കല്യാണിൽ നിന്നുള്ള എംപിയാണ്.
2014 ൽ ബിജെപിയുമായി വഴിപിരിഞ്ഞ ശേഷം മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷനേതാവായിരുന്നു.
പാർട്ടിയിലും മന്ത്രിസഭയിലും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഏറെക്കാലമായി ഷിൻഡെയ്ക്ക് പരാതിയുണ്ട്. അതിനാൽ നേതൃത്വവുമായി കഴിഞ്ഞ കുറച്ച് കാലമായി ഭിന്നിപ്പിലായിരുന്നു ഷിൻഡെ.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെ ഉച്ചയ്ക്ക് 12ന് അടിയന്തര യോഗം വിളിച്ചു. എന്‍സിപി നേതാവ് ശരദ് പവാറുമായും കോണ്‍ഗ്രസ് നേതാക്കളുമായും ഉദ്ധവ് താക്കറെ ചര്‍ച്ച നടത്തി വരികയാണ്. ശരദ് പവാറിന്റെ നേതൃത്വത്തില്‍ ഏക്നാഥ് ഷിന്‍ഡെയെ അനുയയിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ശരദ് പവാർ രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനായി ഡൽഹിയിലാണ്. കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഷിന്‍ഡെ ഉടന്‍ മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Also Read-
Karnataka | ഹിജാബ് ധരിച്ച് വിജയം; കര്‍ണാടകയിലെ 12-ാം ക്ലാസ് പരീക്ഷയില്‍ രണ്ടാം റാങ്കുമായി ഇല്‍ഹാം2019 പൊതുതിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച ബിജെപിയും ശിവസേനയും തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് വഴിപിരിയുകയായിരുന്നു. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ മാറ്റിനിര്‍ത്തി ശിവസേന എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. ശിവസേന 56, എന്‍സിപി 53, കോണ്‍ഗ്രസ് 44 എന്നിങ്ങനെയും സ്വതന്ത്രരും ചെറുപാര്‍ട്ടികളുമടക്കം 169 എംഎല്‍എമാരുടെ പിന്തുണയാണ് മഹാവികാസ് അഘാഡിക്കുള്ളത്. ബിജെപിക്ക് 106 എംഎല്‍എമാരുണ്ട്. ശിവസേനയിലെ വിമത നീക്കങ്ങളും സ്വതന്ത്രരുടേയും പിന്തുണ ലഭിച്ചാല്‍ സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ച് സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.