'ധനനഷ്ടം, മാനസിക സമ്മർദ്ദം'; റോഡിലെ കുഴികൾക്കെതിരെ പരാതി നൽകി സ്ത്രീ
താനടക്കമുള്ള യാത്രക്കാർ റോഡിന്റെ ശോചനീയാവസ്ഥയിൽ ഗതികെട്ടിരിക്കുകയാണെന്നും ഉടൻ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്

Image credit: Reuters
- News18 Malayalam
- Last Updated: December 8, 2020, 10:42 AM IST
കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള ദിവസനേയുള്ള യാത്ര ദുഷ്കരമായതോടെ പരാതിയുമായി സ്ത്രീ. മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള സ്ത്രീയാണ് റോഡിലെ കുഴികൾ കാരണം പൊറുതിമുട്ടിയതോടെ പൊലീസിൽ പരാതി നൽകിയത്.
കുഴികൾ താണ്ടിയുള്ള യാത്ര സാമ്പത്തികമായും ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കാണിച്ചാണ് സന്ധ്യ ഗോൽവേ എന്ന സ്ത്രീ പരാതി നൽകിയിരിക്കുന്നത്. ഔറംഗാബാദിൽ നിന്നും മുപ്പത് കിലോമീറ്റർ അകലെയുള്ള ജോലി സ്ഥലത്തേക്ക് ദിവസേനയുള്ള യാത്ര ദുരിതത്തിലായതോടെയാണ് ഗതികെട്ട് പരാതി നൽകിയതെന്ന് സന്ധ്യ ഗോൽവേ പറയുന്നു. ഔറംഗാബാദ്-അജന്ത ഹൈവേയിൽ റോഡ് വികസനം നടക്കുന്നതിനാൽ താറുമാറായി കിടക്കുകയാണ്. താനടക്കമുള്ള യാത്രക്കാർ റോഡിന്റെ ശോചനീയാവസ്ഥയിൽ ഗതികെട്ടിരിക്കുകയാണെന്നും ഉടൻ നടപടി സ്വീകരിക്കണമെന്നുമാണ് സന്ധ്യ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
നിരവധി പരാതികൾ ഉയർന്നിട്ടും പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് സന്ധ്യ ഗോൽവേ പറയുന്നു. റോഡിന്റെ അവസ്ഥയിൽ പുരോഗതി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇത് ദിനംപ്രതി വഷളാകുന്ന സ്ഥിതിയാണെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
You may also like:സിദ്ധാർത്ഥ ആത്മഹത്യ ചെയ്തിട്ട് ഒരുവർഷം; ഭാര്യ മാളവിക ഹെഗ്ഡെ കഫേ കോഫി ഡേ സിഇഒ ആയി ചുമതലയേറ്റു
മൂന്ന് മാസം മുമ്പാണ് റോഡിന്റെ ശോചനീയാവസ്ഥയിൽ സന്ധ്യ പരാതി നൽകിയത്. പരാതി ലഭിച്ചിട്ട് രണ്ട് മൂന്ന് മാസമായെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. പരാതിയിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനും അധികൃതർക്കും കത്തെഴുതാനാണ് പൊലീസിന്റെ തീരുമാനം.
മഹാരാഷ്ട്രയിലെ റോഡുകളിലെ കുഴികൾ യാത്രക്കാർക്ക് നിരന്തരം തലവേദന സൃഷ്ടിക്കുന്നുണ്ട്. മഴക്കാലമാകുമ്പോൾ കുഴികളിൽ വെള്ളം കെട്ടി ഇവിടെ അപകടങ്ങളും പതിവാണ്. നിരവധി പരാതികൾ ഉയർന്നിട്ടും ഇതുവരെ അധികൃതരുടെ കണ്ണ് തുറന്നിട്ടില്ല.
You may also like:ഒളിമ്പിക്സിൽ ഇനി ബ്രേക്ക്ഡാൻസും മത്സരയിനം; 2024 പാരീസ് ഒളിമ്പിക്സിൽ കാണാം
2019 ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, മഹാരാഷ്ട്രയിൽ കുഴികൾ മൂലം നിരവധി അപകടങ്ങളും മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. 2018 ൽ കുഴികളിൽ 522 റോഡപകടങ്ങളും സംസ്ഥാനത്തൊട്ടാകെ 166 പേർ കൊല്ലപ്പെടുകയും ചെയ്തു. അടുത്തിടെ, മഹാരാഷ്ട്രയിൽ കുഴിയിൽ വീണ് 23 വയസ്സുള്ള ബൈക്ക് യാത്രക്കാരൻ തലയ്ക്ക് പരിക്കേറ്റ് മരിച്ചിരുന്നു.
മഹാരാഷ്ട്രയിൽ മാത്രമല്ല റോഡിലെ കുഴികൾ മരണ കാരണമാകുന്നത്.
കുഴികൾ ബാധിച്ച ഒരേയൊരു സംസ്ഥാനം മഹാരാഷ്ട്ര മാത്രമല്ല. കുഴികൾ മൂലം ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് കഴിഞ്ഞയാഴ്ച ബെംഗളൂരുവിലെ സിവിക് ബോഡി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. കുഴികൾ മൂലമുണ്ടായ വാഹനാപകടത്തിന് ഇരയായവർക്ക് 15,000 രൂപ നഷ്ടപരിഹാര തുക പ്രഖ്യാപിച്ചു.
കുഴികൾ താണ്ടിയുള്ള യാത്ര സാമ്പത്തികമായും ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കാണിച്ചാണ് സന്ധ്യ ഗോൽവേ എന്ന സ്ത്രീ പരാതി നൽകിയിരിക്കുന്നത്. ഔറംഗാബാദിൽ നിന്നും മുപ്പത് കിലോമീറ്റർ അകലെയുള്ള ജോലി സ്ഥലത്തേക്ക് ദിവസേനയുള്ള യാത്ര ദുരിതത്തിലായതോടെയാണ് ഗതികെട്ട് പരാതി നൽകിയതെന്ന് സന്ധ്യ ഗോൽവേ പറയുന്നു.