നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Mahatma Gandhi Statue ലക്ഷദ്വീപിൽ മഹാത്മാഗാന്ധിയുടെ പ്രതിമ; അനാവരണം ചെയ്തത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

  Mahatma Gandhi Statue ലക്ഷദ്വീപിൽ മഹാത്മാഗാന്ധിയുടെ പ്രതിമ; അനാവരണം ചെയ്തത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

  മഹാത്മാഗാന്ധിയുടെ 152 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് പ്രതിമ അനാച്ഛാദനം നടന്നത്

  Gandhi_Statue

  Gandhi_Statue

  • Share this:
   കവരത്തി: ലക്ഷദ്വീപില്‍ മഹാത്മാ ഗാന്ധിയുടെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്‌തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് കവരത്തിയിൽ രാഷ്ട്രപിതാവിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്‌തത്. മഹാത്മാഗാന്ധിയുടെ 152 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് പ്രതിമ അനാച്ഛാദനം നടന്നത്. ഗാന്ധി ജയന്തി പ്രമാണിച്ച്‌ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ ദ്വീപ് ഭരണകൂടം സംഘടിപ്പിച്ചിരുന്നു. അതിനൊടുവിലാണ് ഇന്ന് പ്രതിമ അനാച്ഛാദനവും നടത്തിയത്.   ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത മഹത്തായ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകളെ അനുസ്മരിക്കുന്ന ലക്ഷദ്വീപ് ദ്വീപുകളിലെ ആദ്യ പ്രതിമയാണിത്. നേരത്തെ, ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി ദ്വീപുകളിലെത്തിയ രാജ്നാഥ് സിംഗിനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ അഗത്തി വിമാനത്താവളത്തിൽ സ്വീകരിച്ചു.


   ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഫോഴ്സ് കവരത്തിയിലെത്തിയ സിംഗിന് ഒരു ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകിയതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

   ഒരു കൂട്ടം നാടോടി നർത്തകർ പരമ്പരാഗത കലാരൂപം അവതരിപ്പിച്ചു (പരിചകളി). ഹെലിപാഡ് മുതൽ ഗസ്റ്റ് ഹൗസ് വരെ റോഡരികിൽ നിന്നുകൊണ്ട് സ്കൂൾ കുട്ടികളും പ്രദേശവാസികളും പ്രതിരോധ മന്ത്രിയെ അഭിവാദ്യം ചെയ്തു.
   Published by:Anuraj GR
   First published: