'ഷഹീൻബാഗ് ദാദി'യെന്ന് തെറ്റായി പ്രചരിപ്പിച്ചു; കങ്കണാ റണൗട്ടിനെതിരെ അപകീർത്തി കേസ് നൽകി 73കാരി
'ഷഹീൻബാഗ് ദാദി'യെന്ന് തെറ്റായി പ്രചരിപ്പിച്ചു; കങ്കണാ റണൗട്ടിനെതിരെ അപകീർത്തി കേസ് നൽകി 73കാരി
നൂറു രൂപയ്ക്ക് പോലും എവിടെയും എത്തുന്ന 'ഷാഹീൻബാഗിലെ ദാദി' എന്ന പേരിലായിരുന്നു കങ്കണ ചിത്രം പങ്കുവച്ചത്. എന്നാൽ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ അത് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ബത്തീണ്ട (പഞ്ചാബ്): ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്ത് വയോധിക. പഞ്ചാബ് ബത്തീണ്ട സ്വദേശിയായ 73കാരി മഹീന്ദർ കൗർ ആണ് ഇവിടെ ഒരു കോടതിയിൽ താരത്തിനെതിരെ പരാതി നൽകിയിയത്. അപകീർത്തിപ്പെടുത്തി എന്നാരോപിച്ചാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നാണ് ഇവരുടെ അഭിഭാഷകൻ രഘ്ബീർ സിംഗ് അറിയിച്ചത്.
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കർഷകപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കങ്കണ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് പരാതിക്കടിസ്ഥാനം. പഞ്ചാബിൽ നിന്നുള്ള കർഷകയായ മഹീന്ദറും പ്രതിഷേധത്തിൽ പങ്കാളിയായിരുന്നു. എന്നാൽ ഇവരെ ഷഹീൻബാഗിലെ സമരനായി 'ബിൽകിസ് ദാദി' ആണെന്ന് പറഞ്ഞായിരുന്നു കങ്കണ ട്വിറ്ററിൽ ചിത്രം പങ്കുവച്ചത്. ഷഹീൻബാഗിലെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത അതേ 'മുത്തശ്ശി' ഇവിടെയും പ്രതിഷേധത്തിനെത്തി എന്നു പറഞ്ഞായിരുന്നു കങ്കണയുടെ ട്വീറ്റ്. കർഷകപ്രക്ഷോഭത്തെ കുറിച്ച് വിവാദപരമായ പല പ്രസ്താവനകളും കങ്കണ നേരത്തെയും നടത്തിയിരുന്നു.
തന്റെ ചിത്രം വച്ച് കങ്കണ നടത്തിയ പരാമർശം തനിക്ക് അപകീര്‍ത്തിയുണ്ടാക്കി എന്നാണ് മഹീന്ദർ കൗർ ആരോപിക്കുന്നത്. അവരുടെ തെറ്റായ വിവാദപരമായ ട്വീറ്റ് മൂലം സത്പേര് കളങ്കപ്പെട്ടു. മാനസിക സമ്മർദ്ധവും, അപമാനം എന്നിവയ്ക്ക് പുറമെ ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും ജനങ്ങൾക്കും മുന്നിൽ അപകീർത്തിപ്പെട്ട് നിൽക്കേണ്ടി വന്നു എന്നും ആരോപിക്കുന്നു.
ഇത്രയും വിവാദങ്ങൾ ഉയർന്നിട്ടും മാപ്പ് പറയാൻ പോലും കങ്കണ തയ്യാറായില്ലെന്നും കൗർ വിമർശിക്കുന്നു. നൂറു രൂപയ്ക്ക് പോലും എവിടെയും എത്തുന്ന 'ഷാഹീൻബാഗിലെ ദാദി' എന്ന പേരിലായിരുന്നു കങ്കണ ചിത്രം പങ്കുവച്ചത്. എന്നാൽ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ അത് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.