HOME » NEWS » India » MAHOUT AND ASSISTANT BOOKED FOR BRUTALLY THRASHING ELEPHANT AT REJUVENATION CAMP

പുനരധിവാസ കേന്ദ്രത്തിൽ ആനയ്ക്ക് ക്രൂര മർദ്ദനം; പാപ്പാനും സഹായിക്കുമെതിരെ കേസ്

ശ്രീവില്ലിപുത്തുർ നാച്ചിയാർ തിരുകോവിലിലെ ജെയ്മാല്യത എന്ന ആനയ്ക്കാണ് പുനരധിവാസ കേന്ദ്രത്തിൽ പീഡനം ഏൽക്കേണ്ടി വന്നത്.

News18 Malayalam | news18-malayalam
Updated: February 22, 2021, 12:08 PM IST
പുനരധിവാസ കേന്ദ്രത്തിൽ ആനയ്ക്ക് ക്രൂര മർദ്ദനം; പാപ്പാനും സഹായിക്കുമെതിരെ കേസ്
ശ്രീവില്ലിപുത്തുർ നാച്ചിയാർ തിരുകോവിലിലെ ജെയ്മാല്യത എന്ന ആനയ്ക്കാണ് പുനരധിവാസ കേന്ദ്രത്തിൽ പീഡനം ഏൽക്കേണ്ടി വന്നത്.
  • Share this:
കോയമ്പത്തൂർ: പുനരധിവാസ കേന്ദ്രത്തിൽ ആനയെ ക്രൂരമായി മർദിച്ച പാപ്പാനും സഹായിക്കുമെതിരെ കേസ്. തമിഴ്നാട് തെക്കമ്പട്ടി ആന പുരനരധിവാസ കേന്ദ്രത്തിലാണ് ആനയ്ക്ക് നേരെ ക്രൂര പീഡനം അരങ്ങേറിയത്. മരത്തിൽ ബന്ധിച്ചു നിർത്തിയിരുന്ന ആനയെ കമ്പു ഉപയോഗിച്ച് പാപ്പാനും സഹായിയും ചേർന്ന് മർദിക്കുകയായിരുന്നു.

ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം വിവാദമാകുന്നത്. അനങ്ങാൻ പോലും വയ്യാത്ത വിധത്തിൽ കെട്ടി നിർത്തിയിരിക്കുന്ന മിണ്ടാപ്രാണിയെ ഇരുവരും കയ്യ് കുഴയുന്നത് വരെ  നിഷ്കരുണം തല്ലുന്നത് ദൃശ്യങ്ങളിൽ കാണാം. ഓരോ അടിയേൽക്കുമ്പോഴും വേദന കൊണ്ട് പുള‍ഞ്ഞ് ആന കരഞ്ഞു വിളിച്ച് പിടയുന്നുമുണ്ട്. എന്നിട്ടും രണ്ടു പേരും മർദനം തുടർന്നു.

Also Read-വിദ്യാർഥിനി അപകടത്തിൽ മരിച്ചു; സ്കൂട്ടർ നൽകിയ സുഹൃത്തിനെതിരെ കേസ്

ആരോഗ്യം വീണ്ടെടുക്കുന്നതിനായി ആനകളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രത്തിൽ തന്നെയാണ് ഈ ക്രൂരത അരങ്ങേറിയതെന്നാണ് ഏറ്റവും ശ്രദ്ധേയം. ക്യാമ്പിലെത്തിയ ഒരു സന്ദർശകനാണ് ഈ വീഡിയോ പകർത്തിയത്. ശ്രീവില്ലിപുത്തുർ നാച്ചിയാർ തിരുകോവിലിലെ ജെയ്മാല്യത എന്ന ആനയ്ക്കാണ് പുനരധിവാസ കേന്ദ്രത്തിൽ പീഡനം ഏൽക്കേണ്ടി വന്നത്.



സംഭവത്തിൽ ആന പാപ്പാൻ വിനിൽ കുമാർ, സഹായി ശിവ പ്രസാദ് എന്നിവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ശിവകുമാറിനെ സസ്പെൻഡ് ചെയ്തതായി നാച്ചിയാര്‍ തിരുകോവില്‍ ക്ഷേത്ര ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. ശിവപ്രസാദ് ക്ഷേത്ര ജീവനക്കാരനല്ല.

Also Read-വിവാഹച്ചടങ്ങിൽ റൊട്ടിക്കായി പരത്തിയ മാവിൽ 'തുപ്പി'; വീഡിയോ വൈറലായതിന് പിന്നാലെ യുവാവ് അറസ്റ്റിൽ

ആജ്ഞകൾ അനുസരിക്കാതെ ആന അക്രമം കാട്ടാൻ തുടങ്ങിയപ്പോൾ അതിനെ നിയന്ത്രത്തിൽ കൊണ്ടു വരാനാണ് മർദ്ദിച്ചതെന്നാണ് പ്രതികളുടെ വിശദീകരണം. വീഡിയോ വൈറലായതിന് പിന്നാലെ തന്നെ ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് നേച്ചർ കൺസർവേഷൻ സൊസൈറ്റി (എൻ‌സി‌എസ്) വൈൽഡ്‌ലൈഫ് നേച്ചർ കൺസർവേഷൻ ട്രസ്റ്റ് (ഡബ്ല്യുഎൻ‌സിടി), പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പ് കോയമ്പത്തൂർ നേച്ചർ കൺസർവേഷൻ ട്രസ്റ്റ് തുടങ്ങി എൻ‌ജി‌ഒകളുടെ പ്രതിനിധികൾ ജില്ലാ ഫോറസ്റ്റ് ഓഫീസർക്ക് പരാതി സമർപ്പിച്ചിരുന്നു.

കോയമ്പത്തൂരിലെ ക്ഷേത്രത്തിലെ ആനകളെ ആരോഗ്യപരിപാലനത്തിനായി എല്ലാവർഷവും 48 ദിവസത്തേക്ക് ഈ പുനരുജ്ജീവന ക്യാമ്പിലെത്തിക്കാറുണ്ട്.
Published by: Asha Sulfiker
First published: February 22, 2021, 11:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories