അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയിൽ സ്മൃതി ഇറാനിയുടെ സഹായി സുരേന്ദ്ര സിങ്ങിനെ വെടിവച്ച് കൊന്ന കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. വസീം എന്ന പ്രധാന പ്രതിയെ ഷൽഹാപൂർ വെച്ചാണ് പോലീസ് പിടി കൂടിയത്. പോലീസുമായുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ വസീം ഇപ്പോൾ ചികിത്സയിലാണ്.
നേരത്തെ കേസിലെ മറ്റ് പ്രതികൾ അറസ്റ്റിലായിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. ബരോളിയയിലെ മുൻ ഗ്രാമത്തലവൻ സുരേന്ദ്ര സിങ് ആണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ടത്. 2014-ലെ തെരഞ്ഞെടുപ്പ് മുതൽ സ്മൃതി ഇറാനിക്കൊപ്പം പ്രവർത്തിച്ചിരുന്ന ആളാണ് സുരേന്ദ്ര. ബിജെപി പ്രവർത്തകർക്കിടയിലെ പ്രാദേശിക പ്രശ്നങ്ങളാണ് സുരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഉത്തർപ്രദേശ് ഡിജിപി ഒ.പി സിങ് പറഞ്ഞു പറഞ്ഞിരുന്നു.
അമേഠിയിലെ ഗൗരിഗഞ്ജിൽ വച്ചാണ് ബരോളിയ ഗ്രാമത്തിലെ മുൻ ഗ്രാമതലവൻ കൂടിയായ സുരേന്ദ്ര സിങ് വെടിയേറ്റ് മരിച്ചത്. അന്ന് രാത്രി ബൈക്കിലെത്തിയ അക്രമികൾ സുരേന്ദ്ര സിങിന്റെ വീടിന് മുന്നിലെത്തുകയും അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. ലഖ്നൗവിലെ ആശുപത്രിയിൽ സുരേന്ദ്ര സിങ്ങിനെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.