റേഷൻകട തർക്കത്തിൽ നാട്ടുകാരനെ വെടിവച്ചുകൊന്ന BJP നേതാവ് പിടിയിൽ; അറസ്റ്റ് നിരപരാധിയെന്ന് പ്രഖ്യാപിച്ചുള്ള വീഡിയോയ്ക്ക് പിന്നാലെ

യോഗത്തിനിടയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കങ്ങളെ തുടർന്നാണ് വെടിവെപ്പ് നടന്നത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബല്ലിയ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര നാഥ് പറഞ്ഞു. ഇരയുടെ സഹോദരന്റെ പരാതിയിൽ ഇരുപതോളം ആളുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

News18 Malayalam | news18
Updated: October 18, 2020, 3:47 PM IST
റേഷൻകട തർക്കത്തിൽ നാട്ടുകാരനെ വെടിവച്ചുകൊന്ന BJP നേതാവ് പിടിയിൽ; അറസ്റ്റ് നിരപരാധിയെന്ന് പ്രഖ്യാപിച്ചുള്ള വീഡിയോയ്ക്ക് പിന്നാലെ
ധീരേന്ദ്ര സിംഗ്
  • News18
  • Last Updated: October 18, 2020, 3:47 PM IST
  • Share this:
ലഖ്നൗ: വീഡിയോയിൽ നിരപരാധിത്വം അവകാശപ്പെട്ട് ഒരു ദിവസം കഴിഞ്ഞപ്പോൾ ബല്ലിയ വെടിവെപ്പ് കേസിലെ പ്രധാനപ്രതി ധീരേന്ദ്ര സിംഗ് അറസ്റ്റിൽ. ലഖ്നൗവിലെ ജനേഷ്വർ മിഷ്ർ പാർക്കിന് സമീപത്തു നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിംഗിനൊപ്പം മറ്റു രണ്ടു പ്രതികളായ സന്തോഷ് യാദവ്, അമർജീത് യാദവ് എന്നിവരും അറസ്റ്റിലായി. മൂന്നുപേരുടെ കൈയിലുമായി 50,000 രൂപയും ഉണ്ടായിരുന്നു. അതേസമയം, വെടിവെപ്പുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ഒമ്പതുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബി ജെ പി എം.എൽ.എ സുരേന്ദ്ര സിംഗിന്റെ അടുത്ത അനുയായിയാണ് ധീരേന്ദ്ര സിംഗ് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം സുരേന്ദ്ര സിംഗ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. താൻ ആരെയും വെടിവെച്ചിട്ടില്ലെന്നും എന്നാൽ തന്റെ കുടുംബം ഉപദ്രവിക്കപ്പെട്ടെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.

You may also like:'വിളിച്ചുവരുത്തി കരണത്തടിക്കുന്നതല്ല എസ്.ഐയുടെ ജോലി'; പൊലീസിന്റെ മുഖത്തുനോക്കി കടുപ്പിച്ച് ഹൈക്കോടതി [NEWS]ന്യൂസിലൻഡിൽ അധികാരത്തിൽ തിരിച്ചത്തിയ പ്രധാനമന്ത്രി ജസിന്ത ആർഡന് മന്ത്രി ശൈലജടീച്ചറിന്റെ അഭിനന്ദനം [NEWS] ഒരു സ്ത്രീയെ വധശിക്ഷയ്ക്ക് വിധിച്ച് അമേരിക്ക; അതും നീണ്ട 67 വർഷങ്ങൾക്കു ശേഷം [NEWS]

റേഷൻ കടകൾ തിരഞ്ഞെടുക്കുന്നതിനുള്ള തർക്കത്തെ തുടർന്ന് ബല്ലിയ ജില്ലയിലെ പ്രാദേശിക അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർക്ക് മുന്നിലാണ് വെടിവെപ്പിൽ ഒരു യുവാവ് വെടിയേറ്റ് മരിച്ചിരുന്നു. വെടിവെപ്പിനെ തുടർന്നുണ്ടായ ബഹളത്തിനിടയിൽ ധീരേന്ദ്ര സിംഗ് ഓടി രക്ഷപ്പെടുകയായിരുന്നു.

ബല്ലിയ ജില്ലയിലെ റിയോട്ടി പ്രദേശത്തെ ദുർജാൻപൂർ ഗ്രാമത്തിലായിരുന്നു സംഭവം. സംഭവസ്ഥലത്ത് ഒത്തുകൂടിയ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് യോഗവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് എസ്ഡിഒ തീരുമാനിച്ചു. സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

റേഷൻകട അനുവദിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബല്ലിയ ജില്ലയിലെ
റോത്തിയിൽ സബ് ഡിവിഷണൽ മജിസ്ട്രേട്ടും സർക്കിൾ ഓഫീസറും നോക്കി നിൽക്കെ ആയിരുന്നു വെടിവെപ്പ് നടന്നത്. ബി ജെ പി വിമുക്തഭട സെൽ മുൻ സെക്രട്ടറിയായ ധിരേന്ദ്ര പ്രതാപ് സിംഗ് ബി ജെ പി എം എൽ എ സുരേന്ദ്ര സിംഗിന്റെ അടുത്ത സുഹൃത്താണ്. നാൽപത്തിയാറു വയസുള്ള ജയപ്രകാശ് പാലിനെയാണ് ഇയാൾ വെടിവച്ച് വീഴ്ത്തിയത്.യോഗത്തിനിടയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കങ്ങളെ തുടർന്നാണ് വെടിവെപ്പ് നടന്നത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബല്ലിയ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര നാഥ് പറഞ്ഞു. ഇരയുടെ സഹോദരന്റെ പരാതിയിൽ ഇരുപതോളം ആളുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ലോക്കൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) സുരേഷ് പാൽ, സർക്കിൾ ഓഫീസർ ചന്ദ്രകേഷ് സിംഗ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Published by: Joys Joy
First published: October 18, 2020, 3:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading