HOME » NEWS » India » MAKKAL NEEDHI MAIAM CALLS FOR ONLINE APPLICATIONS OF CANDIDATES CHARGES RS 25000 FEE

സ്ഥാനാർഥികളാകാൻ താൽപ്പര്യമുള്ളവരുടെ ഓൺലൈൻ അപേക്ഷ ക്ഷണിച്ച് മക്കൾ നീതി മയ്യം; 25000 രൂപ നൽകണം

സ്ഥാനാർഥി നിർണയം, തെരഞ്ഞെടുപ്പ് സഖ്യം തുടങ്ങി നിർണായകമായ തീരുമാനങ്ങൾ പാർട്ടി പ്രസിഡന്‍റ് കമൽ ഹാസന്‍റെ നേതൃത്വത്തിൽ അധികം വൈകാതെ തന്നെ ഉണ്ടായേക്കും

News18 Malayalam | news18-malayalam
Updated: February 16, 2021, 10:22 AM IST
സ്ഥാനാർഥികളാകാൻ താൽപ്പര്യമുള്ളവരുടെ ഓൺലൈൻ അപേക്ഷ ക്ഷണിച്ച് മക്കൾ നീതി മയ്യം; 25000 രൂപ നൽകണം
Kamal Haasan.
  • Share this:
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാര്‍ഥികളെ തേടി കമൽ ഹാസന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യം. സ്ഥാനാർഥിയാകാന്‍ താത്പ്പര്യമുള്ളവർ ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പാർട്ടി അംഗങ്ങൾ അല്ലാത്തവർക്കും അപേക്ഷിക്കാനും നോമിനേറ്റ് ചെയ്യാനും അവസരമുണ്ടെന്നാണ് പാർട്ടി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചത്. സ്ഥാനാർഥിത്വത്തിന് സാധ്യതയുള്ളവർ 25000 രൂപ കെട്ടിവയ്ക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Also Read-കാർഷിക നിയമത്തെ പാർട്ടി പിന്തുണച്ചില്ല; കമൽ ഹാസന്‍റെ മക്കൾ നീതി മയ്യം വൈസ് പ്രസിഡന്‍റ് ബിജെപിയിൽ ചേർന്നു

ഈ വരുന്ന മെയിലാണ് തമിഴ്നാട്-പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾ വളരെ മുമ്പ് തന്നെ കമൽഹാസന്‍റെ നേതൃത്വത്തിൽ പാർട്ടി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്ഥാനാർഥിത്വത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 21 ഞായറാഴ്ച മുതൽ ഓൺലൈൻ വഴി അപേക്ഷകൾ സമര്‍പ്പിച്ച് തുടങ്ങാം.

Also Read-രോഗികളിൽ കൃത്രിമ ഹൃദയം ഘടിപ്പിക്കാ൯ അനുമതി; നിർണായക തീരുമാനവുമായി യൂറോപ്യ൯ യൂണിയ൯

സ്ഥാനാർഥി നിർണയം, തെരഞ്ഞെടുപ്പ് സഖ്യം തുടങ്ങി നിർണായകമായ തീരുമാനങ്ങൾ പാർട്ടി പ്രസിഡന്‍റ് കമൽ ഹാസന്‍റെ നേതൃത്വത്തിൽ അധികം വൈകാതെ തന്നെ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തന്‍റെ പാർട്ടിക്ക് 'ടോർച്ച്' ചിഹ്നമായി അനുവദിച്ചതായി കമൽഹാസൻ നേരത്തെ അറിയിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലും ഇതേ ചിഹ്നത്തിൽ തന്നെയാണ് പാർട്ടി അങ്കത്തിനിറങ്ങിയത്. എന്ന് 3.77% വോട്ടുകളും മക്കൾ നീതി മയ്യം നേടിയെടുത്തിരുന്നു.



തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി  വൈസ് പ്രസിഡന്‍റ് ബിജെപിയിൽ ചേർന്നത് കമൽഹാസന് തിരിച്ചടിയായിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി നിൽക്കുന്ന മക്കൾ നീതി മയ്യം കമൽ ഹാസന്‍റെ നേതൃത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പാർട്ടി സ്ഥാപക നേതാക്കളിലൊരാൾ കൂടിയായ എ.അരുണാചലം ബിജെപിയിലേക്ക് ചുവടു മാറിയത്.

കേന്ദ്രത്തിന്‍റെ പുതിയ കാർഷിക നിയമങ്ങളെ പിന്തുണയ്ക്കാൻ കമൽ ഹാസനും പാർട്ടിയും തയ്യാറാകാത്തതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് അരുണാചലത്തിന്‍റെ പ്രതികരണം. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്നാണ് ഈ കാർഷിക നിയമങ്ങൾക്ക് രൂപം നൽകിയത്. ഈ നിയമങ്ങളുടെ ഗുണങ്ങൾ ഒരു കർഷകകുടുംബത്തിൽ നിന്നും വന്ന എനിക്ക് മനസിലാകും. അതുകൊണ്ട് തന്നെ കേന്ദ്ര തീരുമാനത്തെ പിന്തുണയ്ക്കണമെന്ന് പാർട്ടി അധ്യക്ഷനോടും ഹൈക്കമ്മാൻഡിനോടും ഞാൻ ആവശ്യപ്പെട്ടു. എന്നാല്‍ അവർ നിരസിക്കുകയാണുണ്ടായത്' എന്നായിരുന്നു വിശദീകരണം.
Published by: Asha Sulfiker
First published: February 16, 2021, 10:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories