നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'കശ്മീരിൽ ജനഹിതപരിശോധന വേണ'മെന്ന് കമൽഹാസൻ; പാക് അധിനിവേശ കശ്മീര്‍ താരത്തിന് 'സ്വതന്ത്ര കശ്മീർ'

  'കശ്മീരിൽ ജനഹിതപരിശോധന വേണ'മെന്ന് കമൽഹാസൻ; പാക് അധിനിവേശ കശ്മീര്‍ താരത്തിന് 'സ്വതന്ത്ര കശ്മീർ'

  ഞായറാഴ്ച ചെന്നൈയിൽ നടന്ന പാർട്ടിപരിപാടിയിലാണ് കമൽഹാസൻ വിവാദ പരാമർശം നടത്തിയത്

  • News18
  • Last Updated :
  • Share this:
   ചെന്നൈ: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ ജനഹിത പരിശോധന നടത്തണമെന്ന ആവശ്യവുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹസൻ. ഞായറാഴ്ച ചെന്നൈയിൽ നടന്ന പാർട്ടിപരിപാടിയിലാണ് കമൽഹാസൻ വിവാദ പരാമർശം നടത്തിയത്. 'കശ്മീരിൽ എന്തുകൊണ്ട് ജനഹിത പരിശോധന നടത്തുന്നില്ല? എന്തുകൊണ്ടാണ് സർക്കാർ ഭയക്കുന്നത്?' - കമൽഹാസൻ ചോദിച്ചു.

   പാക് അധിനിവേശ കശ്മീരിനെ സ്വതന്ത്ര കശ്മീരെന്ന് പ്രസംഗത്തിനിടെ വിശേഷിപ്പിച്ചതും വിവാദമായിട്ടുണ്ട്. ',സ്വതന്ത്ര കശ്മീരിൽ ജിഹാദികളുടെ ചിത്രങ്ങൾ ട്രെയിനുകളിൽ പോലും ഉപയോഗിച്ച് അവരെ ഹീറോ ആക്കുകയാണ്. ഇത് എന്തൊരു വിഡ്ഢിത്തരമാണ്. ഇതിന് മറുപടി നൽകേണ്ടത് അതേ വിഡ്ഢിത്തരത്തിലൂടെയല്ല. ഇന്ത്യ മികച്ച രാജ്യമാണെന്ന് തെളിയിക്കണമെങ്കിൽ ഇങ്ങനെ പെരുമാറാൻ പാടില്ല. അവിടെ നിന്നാണ് പുതിയ രാഷ്ട്രീയവും രാഷ്ട്രീയ സംസ്കാരവും തുടങ്ങേണ്ടത്'- കമൽഹാസൻ പറഞ്ഞു.

   കശ്മീർ വിഷയങ്ങളെ കുറിച്ച് സംസാരിച്ചപ്പോൾ. ഇന്ത്യയും പാകിസ്താനും നന്നായി പെരുമാറിയാൽ നിയന്ത്രണരേഖയുടെ കാര്യം തന്നെ വേണ്ടതുണ്ടോയെന്നും അദ്ദേഹം പറഞ്ഞു. 'സൈനികർ എന്തുകൊണ്ടാണ് മരിക്കുന്നത്? ഇന്ത്യയും പാകിസ്താനും 'നന്നായി പെരുമാറിയാൽ' ആരും മരിക്കില്ല. നിയന്ത്രണ രേഖ എപ്പോഴും നിയന്ത്രണവിധേയമായിരിക്കും' -കമൽ ഹാസൻ കൂട്ടിച്ചേർത്തു. 'മയ്യം എന്ന പേരിൽ മാസിക നടത്തിയിരുന്നപ്പോൾ കശ്മീരിനെ കുറിച്ച് എഴുതിയിരുന്നു. ഇപ്പോഴത്തെ സാഹചര്യം അന്നേ പ്രവചിച്ചിരുന്നു. ജനഹിത പരിശോധന നടത്തണമെന്നും ജനങ്ങളോട് സംസാരിക്കണമെന്നും അന്ന് എഴുതിയിരുന്നു. എന്തുകൊണ്ടാണ് ജനഹിത പരിശോധന നടത്താത്തത്? എന്തിനെയാണ് അവർ ഭയക്കുന്നത്. അവർ രാജ്യത്തെ വിഭജിക്കാനാണ് ആഗ്രഹിക്കുന്നത്. അത്രതന്നെ' - പുൽവാമ ഭീകരാക്രമണത്തെ പരാമർശിച്ച് കമൽഹാസൻ പറഞ്ഞു.

   First published:
   )}