പ്രസവ വേദനയെ തുടർന്ന് ബംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ച മലയാളി യുവതിക്ക് ചികിത്സ നൽകാതെ അധികൃതർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബംഗളൂരുവിലെ മൂന്ന് ആശുപത്രികളും ചികിത്സ നൽകിയില്ലെന്ന് യുവതി പറഞ്ഞു.
വെള്ളിയാഴ്ചയാണ് സംഭവം. രാത്രി 7 നു പ്രസവവേദന ആരംഭിച്ചപ്പോൾ സർക്കാർ ആശുപത്രി ഉൾപ്പെടെ മൂന്നിടത്ത് യുവതിയെ എത്തിച്ചെങ്കിലും ആരും അഡ്മിറ്റ് ചെയ്യാൻ തയ്യാറായില്ല. നാലാമത്തെ ആശുപത്രിയിലേക്കു തിടുക്കത്തിലുള്ള യാത്രയ്ക്കിടെയാണ് യുവതി സഹോദരന്റെ ഓട്ടോയിൽ പ്രസവിച്ചത്.
TRENDING:'മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി'; മൻമോഹൻ സിംഗിനെ ഐ.സി.യുവിൽ നിന്നും മാറ്റി [NEWS]പ്രവാസികളുടെ മടക്കം; ഇന്ന് ദുബായ്, ബഹ്റൈൻ വിമാനങ്ങൾ കേരളത്തിലെത്തും [NEWS]മദ്യം വാങ്ങാനായി ക്വാറന്‍റീൻ ലംഘിച്ച് പുറത്തിറങ്ങി; ഭാര്യയുടെ പരാതിയിൽ അധ്യാപകനെതിരെ കേസ് [NEWS]
കണ്ണൂർ പഴയങ്ങാടി സ്വദേശി ജംഷീറിന്റെ ഭാര്യ ശബ്നമാണ് വെള്ളിയാഴ്ച രാത്രി ആൺകുഞ്ഞിനെ പ്രസവിച്ചത്. ഉമ്മയും ഒപ്പമുണ്ടായിരുന്നു. ഭർത്താവ് ജംഷീറിന് ലോക്ഡൗണിനെത്തുടർന്നു നാട്ടിൽ നിന്ന് എത്താൻ കഴിഞ്ഞില്ല. ബെംഗളൂരു വിജയനഗർ ഗൗരീപാളയയിലാണ് ശബ്നത്തിന്റെ വീട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bangaluru, Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala