HOME » NEWS » India »

യുപിയിൽ അക്രമം ഉണ്ടാക്കിയവരിൽ മലയാളികളും: കേരളത്തിൽ ലുക്ക് ഔട്ട് പോസ്റ്റർ പതിക്കുമെന്ന് യുപി പൊലീസ്

രഹസ്വാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിൻറ അടിസ്ഥാനത്തിൽ കേരളത്തിലടക്കം പോസ്റ്റർ പതിക്കും..

News18 Malayalam | news18
Updated: December 29, 2019, 2:11 PM IST
യുപിയിൽ അക്രമം ഉണ്ടാക്കിയവരിൽ മലയാളികളും: കേരളത്തിൽ ലുക്ക് ഔട്ട് പോസ്റ്റർ പതിക്കുമെന്ന് യുപി പൊലീസ്
പ്രതീകാത്മ ചിത്രം
  • News18
  • Last Updated: December 29, 2019, 2:11 PM IST
  • Share this:
ന്യൂഡൽഹി: ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമ സംഭവങ്ങളിൽ കേരളത്തിൽ നിന്നുള്ളവർക്കും പങ്കുണ്ടെന്ന് യു.പി പൊലീസ്. ഇവരെ കണ്ടെത്താൻ കേരളത്തിലടക്കം പോസ്റ്റർ പതിക്കുമെന്നും പൊലീസ് അറിയിച്ചു. കാൺപുരിൽ നടന്ന അക്രമസംഭവങ്ങളിലും കലാപങ്ങളിലും കേരളത്തിൽ നിന്നുള്ളവരുമുണ്ടെന്നാണ് യു പി പൊലീസിന്റെ നിലപാട്. രഹസ്വാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിൻറ അടിസ്ഥാനത്തിൽ കേരളത്തിലടക്കം പോസ്റ്റർ പതിക്കും..

കാൺപുരിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോസ്റ്ററുകൾ തയ്യാറാക്കും. ഈ പോസ്റ്ററുകൾ യു.പിയിലും ഡൽഹിയിലും കേരളത്തിലും പതിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കുറ്റക്കാരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികവും വാഗ്ദാനമുണ്ട്. ഉത്തർപ്രദേശിലെ അക്രമങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ടെന്നും യു പി പൊലീസ് വ്യക്തമാക്കി. നേരത്തെ ഉത്തർപ്രദേശിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. യുപി പൊലീസിന്റെ തീരുമാനത്തെ പിന്തുണച്ച് യുപി ഉപമുഖ്യമന്ത്രിയും രംഗത്തെത്തിയിട്ടുണ്ട്.

Also Read-CAA Protest:രാഷ്ട്രീയവും മതവും ക്രമസമാധാനത്തിന് മുകളിലല്ലെന്ന് അധികാരികൾ; 6 ലക്ഷം നഷ്ടപരിഹാരം നൽകി യുപിയിലെ മുസ്ലീങ്ങള്‍

അതേസമയം മീററ്റിൽ പ്രതിഷേധിച്ചവരോട് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ട എസ് പിക്കെതിരെ അടിയന്തര നടപടി എടുക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു. അക്രമം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായാലും ജനക്കൂട്ടത്തിന്റെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാനാകില്ല. നിരപരാധികളെ പൊലീസ് ബുദ്ധിമുട്ടിലാക്കരുത് എന്നായിരുന്നു പ്രതികരണം. എന്നാൽ എസ് പിയെ പിന്തുണക്കുന്ന നിലപാടാണ് യു പി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. മീററ്റ് എസ് പിയുടെ പ്രസ്താവന പ്രതിഷേധക്കാരെ ഭയപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നാണ് യു പി സർക്കാരിന്റെ വിലയിരുത്തൽ..
Published by: Asha Sulfiker
First published: December 29, 2019, 2:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories