ഇന്റർഫേസ് /വാർത്ത /India / 'നയതന്ത്രത്തില്‍ അഗ്രഗണ്യന്‍'; മലയാളിയായ യു.ടി ഖാദര്‍ കര്‍ണാടക സ്പീക്കറാകും

'നയതന്ത്രത്തില്‍ അഗ്രഗണ്യന്‍'; മലയാളിയായ യു.ടി ഖാദര്‍ കര്‍ണാടക സ്പീക്കറാകും

മുന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന യുടി ഫരീദിന്റെ മകനാണ് 53കാരനായ യുടി ഖാദര്‍

മുന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന യുടി ഫരീദിന്റെ മകനാണ് 53കാരനായ യുടി ഖാദര്‍

മുന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന യുടി ഫരീദിന്റെ മകനാണ് 53കാരനായ യുടി ഖാദര്‍

  • Share this:

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ പ്രതിപക്ഷ ഉപനേതാവുമായ യു.ടി ഖാദര്‍ നിയമസഭാ സ്പീക്കറാകും. മലയാളിയായ ഇദ്ദേഹം നേരത്തെ ആരോഗ്യമന്ത്രിയെന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന യുടി ഫരീദിന്റെ മകനാണ് 53കാരനായ യുടി ഖാദര്‍. മംഗളൂരുവില്‍ നിന്നാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്. സംസ്ഥാനം ഭരിച്ച മുന്‍ ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച നേതാവ് കൂടിയാണ് യു.ടി ഖാദര്‍. അഞ്ച് തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട നേതാവ് കൂടിയാണ് ഇദ്ദേഹം.

ഇത്തവണ യുടി ഖാദറിന് മന്ത്രിപദം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അദ്ദേഹമായിരിക്കും നിയമസഭ സ്പീക്കര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിജെപിയ്‌ക്കെതിരെ സഭയില്‍ നിരവധി തവണ വിമര്‍ശനമുന്നയിച്ച നേതാവ് കൂടിയാണ് യു.ടി ഖാദർ. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയുടെ അസാന്നിദ്ധ്യത്തിലും ഇദ്ദേഹം തന്റെ ശക്തമായ നിലപാടുകളില്‍ ഉറച്ച് നിന്നിരുന്നു. 2022 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ സഭയുടെ പ്രതിപക്ഷ ഉപനേതാവായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Also read-തമിഴ്നാട് പോലീസിൽ ആദ്യമായി സ്‌നിഫർ ഡോഗ് ഹാൻഡ്‌ലർമാരായി രണ്ട് വനിതകൾ

ന്യൂനപക്ഷക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സഭയില്‍ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ഖാദർ. ന്യൂനപക്ഷ വിഷയങ്ങള്‍ വര്‍ഗീയവത്കരിക്കാന്‍ വലതുപക്ഷം ശ്രമിക്കുന്നതിനെതിരെയും അദ്ദേഹം രംഗത്തെത്തിയിരുന്നു. ” നല്ല ഉദ്ദേശ്യത്തോടെയല്ല ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് അവരുടെ പ്രവര്‍ത്തനത്തിലൂടെ മനസിലാകും. സമൂഹത്തെ ധ്രൂവീകരിക്കുന്ന പ്രസ്താവനകളാണ് അവരുടേത്. മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും രീതികള്‍ കണ്ടാല്‍ അറിയാം അവരെ മറ്റ് ചിലരാണ് നിയന്ത്രിക്കുന്നതെന്ന്,’ കഴിഞ്ഞ വര്‍ഷം ബിജെപിയ്‌ക്കെതിരെ ഖാദര്‍ നടത്തിയ പരാമര്‍ശമാണിത്.

വര്‍ഗീയ പ്രശ്‌നങ്ങളില്‍ ഇരകളാക്കപ്പെട്ടവരുടെ വീട് അന്നത്തെ ബിജെപി മുഖ്യമന്ത്രി സന്ദര്‍ശിച്ചതിലും വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ഖാദര്‍ രംഗത്തെത്തിയിരുന്നു. സംഘര്‍ഷത്തിന് ശേഷം ഭൂരിപക്ഷ സമുദായത്തിന്റെ വീട് സന്ദര്‍ശിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും ന്യൂനപക്ഷ സമുദായത്തിലെ കുടുംബങ്ങളെ കാണാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ”ന്യൂനപക്ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയ്ക്ക് വേര്‍തിരിവ് ഉണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഭരണഘടന അനുസരിച്ചല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ അജന്‍ഡ അവരുടെ പ്രവര്‍ത്തിയില്‍ നിന്ന് തന്നെ വ്യക്തമാണ്,’ എന്നും ഖാദര്‍ പറഞ്ഞിരുന്നു.

Also read- ‘135 സീറ്റിൽ സംതൃപ്തനല്ല’; കർണാടകയിൽ അടുത്ത ലക്ഷ്യവുമായി കോൺ​ഗ്രസ് നേതാവ് ഡി.കെ ശിവകുമാർ

ബുധനാഴ്ച നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഖാദര്‍ വിജയമുറപ്പിച്ചിരിക്കുകയാണെന്നാണ് പാര്‍ട്ടി വൃത്തങ്ങൾ നല്‍കുന്ന സൂചന. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് ഇത്തവണ നേടിയത് 135 സീറ്റാണ്. ”വളരെ അറിവുള്ള വ്യക്തിയാണ് അദ്ദേഹം. അഞ്ച് തവണ അദ്ദേഹം എംഎല്‍എ ആയിട്ടുണ്ട്. ഞങ്ങളെല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണിത്. അത് അദ്ദേഹം ശിരസ്സാവഹിക്കുകയും ചെയ്തു,” കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു.

അതേസമയം ഇത്തവണ യുടി ഖാദറിന് മന്ത്രിപദവി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഡി.കെ ശിവകുമാറിന്റെ ശക്തമായ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ആ അവസരം ബി ഇസഡ് സമീര്‍ അഹമ്മദിന് ലഭിക്കുകയായിരുന്നു. ഇദ്ദേഹത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്തുണച്ചിരുന്നു. മാംഗ്ലൂര്‍ നിയോകജ മണ്ഡലത്തില്‍ നിന്ന് 22,977 വോട്ടുകള്‍ക്കാണ് ഖാദര്‍ വിജയമുറപ്പിച്ചത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതോടെ അദ്ദേഹത്തിന്റെ പ്രശസ്തി സംസ്ഥാനത്തൊട്ടാകെ കൂടുതല്‍ വ്യാപിക്കാൻ സാധ്യതയുണ്ട്. അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചയാളാണ് ഖാദര്‍.

First published:

Tags: Congress, Karnataka Elections 2023, Speaker