കര്‍ണാടകയിലെ (Karnataka) ബെല്ഗാമിലുണ്ടായ (Belgaum) കാറപകടത്തില്‍ (Accident) കോവളം മുട്ടയ്ക്കാട് സ്വദേശികളായ ദമ്പതിമാര്‍ മരിച്ചു. ഇവരുടെ മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വെങ്ങാനൂര്‍ പഞ്ചായത്തിലെ പനങ്ങോട് മുട്ടയ്ക്കാട് കിഴക്കേവിള വീട്ടില്‍ ബിനു രാജയ്യന്‍(44), ഭാര്യ ഷീന(38) എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായ നവീന്‍(17), നിമിഷ(14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുട്ടയ്ക്കാടുള്ള വീട്ടില്‍ അവധിക്കാലം ചെലവിടുന്നതിനായി വരികയായിരുന്നു ബിനുവും കുടുംബവും.
ഞായറാഴ്ച ഉച്ചയോടെ ശങ്കേശ്വര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് അപകടമുണ്ടായത്. എതിരേ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് ശങ്കേശ്വര്‍ പോലീസ് ബന്ധുക്കള്‍ക്ക് നല്കിയ വിവരം. അപകടത്തില്‍ കാറിന്റെ വലതുഭാഗം പൂര്‍ണമായും തകര്‍ന്നു. കാറോടിച്ചിരുന്ന ബിനു സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ബെല്‍ഗാമിലെ സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന ഷീന തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ മരിച്ചു.
Also Read- സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്; 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ഇടത് കൈയ്ക്ക് പരിക്കേറ്റ നിവിനെയും ശരീരത്തില്‍ ഇടിയേറ്റ നിമിഷയെയും പോലീസാണ് ബെല്‍ഗാമിലെ ആശുപത്രിയിലെത്തിച്ചത് . 20 വര്‍ഷമായി മുംബൈയിലെ നേറുല്‍ റെയില്‍വേ സ്റ്റേഷനു സമീപം സെക്ടര്‍ നമ്പര്‍ 14-ല്‍ ആണ് ബിനുവും കുടുംബവും താമസിക്കുന്നത്. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു ബിനു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച സന്ധ്യയോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. സംസ്കാരം നടത്തി.
കൊല്ലം കൊട്ടാരക്കരയിൽ ഗുഡ്സ് വാൻ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കൊല്ലം: കൊട്ടാരക്കര (Kottarakkara) കമ്പംകോട് വാഹനാപകടത്തിൽ (Accident) യുവാവ് മരിച്ചു. കമ്പംകോട് സ്വദേശി റ്റിജു അലക്സ് (28) ആണ് മരിച്ചത്. റ്റിജു സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിർ ദിശയിൽ നിന്നു വന്ന ഗുഡ്സ് വാൻ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റ്റിജുവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ ഏക്ഷിക്കാനായില്ല. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. സിവിൽ എഞ്ചിനീയറിംഗ് ജോലി ചെയ്തു വരികയായിരുന്നു റ്റിജു. വീടിന് സമീപത്തെ എം സി റോഡിലാണ് അപകടമുണ്ടായത്.
അമിതവേഗത്തിലെത്തിയ കാര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
എരുമേലി: പ്ലാച്ചേരിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി പ്ലാമൂട്ടില്‍ സഞ്ജു തോമസ് (22) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ എരുമേലി- പ്ലാച്ചേരി റൂട്ടില്‍, പ്ലാച്ചേരിക്കും മുക്കടയ്ക്കും ഇടയിലായിരുന്നു അപകടം.
സഞ്ജു ഓടിച്ചിരുന്ന കാര്‍ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമിത വേഗത്തില്‍ വന്ന വാഹനം വഴിയോരത്തെ പോസ്റ്റില്‍ ഇടിച്ച ശേഷമാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മണിമല പോലീസും, റാന്നിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിനുള്ളില്‍ നിന്നും സഞ്ജുവിനെ പുറത്തെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.