കോഴിക്കോട്: ലൈറ്റ് അടിച്ചു കൊടുക്കുന്നതിനിടയിൽ കർണ്ണാടകയിലെ ക്വാറിയിൽ കാൽവഴുതി വീണ് യുവാവ് മരിച്ചു. കർണാടക ചാമരാജ് നഗർ മുക്കള ഹളളിയിലെ എസ്.പി.കെ. ക്രഷറിൽ സൂപ്പർവൈസറായ താമരശ്ശേരി ചാടിക്കുഴി രാജി നിവാസിൽ സജിൻ ഹരി (34) ആണ് മരിച്ചത്.
Also read-ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച് 5 സൈനികർക്ക് വീരമൃത്യു
ക്വാറിയിൽ ജോലി ചെയ്തകൊണ്ടിരുന്ന ആൾക്ക് മൊബൈൽ ഫോണിൽ മുകളിൽ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുമ്പോൾ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. പിതാവ്: എസ്.എം. സെൽവരാജ്. മാതാവ്: സുമതി ( റിട്ട. അധ്യാപിക, താമരശ്ശേരി ഗവ.യു.പി. സ്കൂൾ) ഭാര്യ: അഞ്ജു.മകൾ: ഇഹലക്ഷ്മി. സഹോദരങ്ങൾ: സമിത എസ്. രാജ് ( നടനം സ്കൂൾ ഓഫ് ഡാൻസ് കാരാടി), ഡോ. സംഗീത എസ്. രാജ്. ഭൗതീക ദേഹം വെള്ളിയാഴ്ച ഏഴു മണിയോടെ വീട്ടിലെത്തിക്കും. രാത്രി 10.30 നാണ് സംസ്ക്കാരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karnataka accident, Malayali death