• HOME
  • »
  • NEWS
  • »
  • india
  • »
  • മൂന്നംഗ മലയാളി കുടുംബം ബംഗളുരുവിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മൂന്നംഗ മലയാളി കുടുംബം ബംഗളുരുവിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു സന്തോഷ് കുമാറും കുടുംബവും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ബംഗളൂരു: മൂന്നംഗ മലയാളി കുടുംബത്തെ ബംഗളൂരുവില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും 17 വയസ്സുള്ള മകളുമാണ് മരിച്ചത്.

ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു സന്തോഷ് കുമാറും കുടുംബവും. ഇന്ന് രാവിലെയാണ് ഇവരുടെ വീട്ടില്‍നിന്ന് പുകവരുന്നതു അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരം പൊലീസിനെയും അഗ്നിശമനസേനയെയും അറിയിക്കുകയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം രാത്രി പണം നല്‍കാനുള്ളവരുടെ വിവരങ്ങള്‍ സംബന്ധിച്ച സന്ദേശങ്ങള്‍ സന്തോഷ് കുമാര്‍ സുഹൃത്തുകള്‍ക്ക് അയച്ചിരുന്നു. ബൊമ്മനഹള്ളിയില്‍ ഒരു സ്ഥാപനം നടത്തുകയാണ് സന്തോഷ് കുമാര്‍. ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുള്ളതായി സുഹൃത്തുകള്‍ പറഞ്ഞു.
Published by:Anuraj GR
First published: