പാകിസ്താനിലെ മലയാളിയായ രാഷ്ട്രീയനേതാവ് ബി.എം. കുട്ടി അന്തരിച്ചു

Malayali politician BM Kutty dies in Pakistan | ഇന്ന് രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം

news18-malayalam
Updated: August 25, 2019, 12:04 PM IST
പാകിസ്താനിലെ മലയാളിയായ രാഷ്ട്രീയനേതാവ് ബി.എം. കുട്ടി അന്തരിച്ചു
Malayali politician BM Kutty dies in Pakistan | ഇന്ന് രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം
  • Share this:
കറാച്ചി: മലയാളിയും പാക്കിസ്താനിലെ ഇടത് പക്ഷ നേതാവമായ ബി.എം. കുട്ടി അന്തരിച്ചു. ആറ് പതിറ്റാണ്ടായി പാക് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു. 89 വയസായിരുന്നു. ഇന്ന് രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം. മാധ്യമപ്രവർത്തകൻ കൂടിയായിരുന്നു കുട്ടി.

1930ൽ തിരൂരിൽ ജനിച്ച ബി.എം. കുട്ടി ആറ് പതിറ്റാണ്ടുകളായി പാക്കിസ്താൻ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു. പഠന കാലത്ത് കേരള സ്റ്റുഡന്റ് ഫെഡറേഷൻ പ്രവർത്തകനായിരുന്നു. തിരൂരിലും ചെന്നൈയിലും ആദ്യ കാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പം പുലർത്തി. പാകിസ്താനി അവാമി ലീഗ്, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി, പാകിസ്താൻ നാഷണൽ പാർട്ടി എന്നിവയിൽ പ്രവർത്തിച്ചു.

'സിക്സ്റ്റി ഇയേഴ്സ് ഇൻ സെൽഫ് എക്സൈൽ- എ പൊളിറ്റിക്കൽ ഓട്ടോബയോഗ്രഫി' എന്ന ശ്രദ്ധേയ കൃതി രചിച്ചു. പാകിസ്താൻ പീസ് കോയിലേഷൻ സെക്രട്ടറി ജനറലും പാകിസ്താൻ ലേബർ എഡ്യക്കേഷൻ ആഡ് റിസർച്ചിന്റെ ഡയറക്ടറുമായിരിക്കേയാണ് അന്ത്യം.

ബി.എം കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിന് നിരന്തരം പോരാടിയ നേതാവായിരുന്നു ബി.എം. കുട്ടി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തിരൂരിൽ ജനിച്ച് പിൽക്കാലത്ത് പാക്കിസ്ഥാനിലേക്ക് കുടിയേറിയ അദ്ദേഹം പാക് രാഷ്ട്രീയത്തിൽ പ്രമുഖനായി വളർന്നു. പ്രമുഖ പത്രപ്രവർത്തകൻ കൂടിയായ അദ്ദേഹം സമാധാനത്തിനുവേണ്ടിയും വർഗീയതയ്ക്കെതിരായും നിശ്ചയദാർഢ്യത്തോടെ പോരാടിയ നേതാവായിരുന്നു. പാകിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുകയും പ്രധാന ചുമതലകൾ നിർവഹിക്കുകയും ചെയ്ത അദ്ദേഹം എന്നും കേരളവുമായി അടുപ്പം പുലർത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

First published: August 25, 2019, 11:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading