ജോഷിമഠ്: ഭൂമി ഇടിഞ്ഞു താഴുന്നതിനെ തുടർന്ന് ദുരിതത്തിലായ ജോഷിമഠിൽ സഹായം വിതരണം ചെയ്ത് മടങ്ങുന്നതിനിടെ മലയാളി വൈദികൻ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഇടവാകാംഗമായ ഫാ. മെല്‍ബില്‍ അബ്രാഹം പള്ളിത്താഴത്ത് (37) ആണ് മരിച്ചത്. ഫാ. മെൽബിൽ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം.
ജോഷിമഠില്‍ റേഷന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വിതരണം ചെയ്ത് മടങ്ങുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. അപകടസമയത്ത് മെൽബിലിനൊപ്പം രണ്ടു വൈദികർ കൂടി ഒപ്പമുണ്ടായിരുന്നു. റോഡിൽ മഞ്ഞിൽ തെന്നിയ കാർ പിന്നിലേക്ക് പോവുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന വൈദികർ കാറിൽ നിന്നിറങ്ങി ടയറിന് താഴെ കല്ലുകളിട്ട് തടയാൻ ശ്രമിച്ചെങ്കിലും കാർ 500 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രാത്രി പത്ത് മണിയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ മെല്‍വിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ഋഷികേശിലെ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.