ബംഗളൂരു: നീന്തൽ മത്സരത്തിനിടെ മലയാളി വിദ്യാർഥി ഷോക്കേറ്റു മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. 12-ാം ക്ലാസുകാരനായ റോഷൻ റഷീദാണ് മരിച്ചത്. സ്വിമ്മിങ് ബോർഡിന് സമീപത്ത് നിന്നാണ് റോഷന് വൈദ്യുതാഘാതമേറ്റത്. സിബിഎസ്ഇ സൗത്ത് സോൺ നീന്തൽ മത്സരം നടക്കുന്ന കെങ്കേരി ഹോബ്ലിയിലെ ടാറ്റഗുനിയിലെ കുമ്പളഗോഡു റോഡിലെ എൻപിഎസ്-അഗാരയിലാണ് സംഭവം നടന്നത്.
സംഭവത്തിൽ വിദ്യാർഥിയുടെ ബന്ധു അഗര നാഷണൽ പബ്ലിക് സ്കൂള്‍ അധികൃതര്‍ക്കെതിരെ പരാതി നൽകി.ആറു ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ പങ്കെടുക്കാനായാണ് റോഷൻ ബംഗളൂരുവിലെത്തിയത്. കുളത്തിൽനിന്നിറങ്ങിയ ഉടൻ റോഷൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Also Read-എക്സൈസ് സംഘത്തെ അക്രമിച്ച കേസിൽ ഉൾപ്പെട്ട സൈനികൻ പഞ്ചാബിൽ വെടിയേറ്റ് മരിച്ചനിലയിൽ
റോഷന്റെ മരണത്തിന് കാരണം സ്കൂൾ അധികൃതരും പരിപാടിയുടെ സംഘാടകരുമാണെന്നാരോപിച്ച് സുലേഖ ജമാലു എന്ന ബന്ധു പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സംഘാടകര്‍ക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
സ്വിമ്മിങ് പൂളിന് സമീപത്തുള്ള ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച തൂണില്‍ നിന്ന് വൈദ്യുതാഘാതമേറ്റിരുന്നതായി പരിപാടിക്കെത്തിയ ഒരു പരിശീലകൻ പറഞ്ഞതായി സുലേഖയുടെ പരാതിയിൽ പറയുന്നു. റോഷന്റെ മരണം സ്കൂൾ അധികൃതരുടെ അനാസ്ഥയാണെന്നും പരാതിയിൽ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മൈസൂർ റോഡിലെ രാജരാജേശ്വരി നഗർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.