മുബൈയിൽ മഴ തുടരുന്നു; മലയാളി വിദ്യാർഥിനി മരിച്ചു

വിനോദയാത്രയ്ക്കിടെ വെള്ളച്ചാടത്തിൽ ഇറങ്ങിയപ്പോൾ കുത്തൊഴുക്കിൽപ്പെടുകയായിരുന്നു

news18
Updated: August 4, 2019, 8:44 AM IST
മുബൈയിൽ മഴ തുടരുന്നു; മലയാളി വിദ്യാർഥിനി മരിച്ചു
navimumbai_kharghar waterfall
  • News18
  • Last Updated: August 4, 2019, 8:44 AM IST
  • Share this:
മുംബൈ: നഗരത്തിൽ കനത്ത മഴ തുടരുന്നതിനിടെ നവിമുംബൈയിൽ ഖാർഘറിലെ വെള്ളച്ചാട്ടത്തിൽവീണ് മലയാളി ഉൾപ്പടെ മൂന്നു കോളേജ് വിദ്യാർഥിനികൾ മരിച്ചു. നെരുൾ സെക്ടർ 15ൽ താമസിക്കുന്ന പാലക്കാട് മുണ്ടൂർ സ്വദേശിനി ആരതിയാണ്(19) ആണ് മരിച്ച മലയാളി. ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

ഇവർ വിനോദയാത്രയ്ക്കിടെ വെള്ളച്ചാടത്തിൽ ഇറങ്ങിയപ്പോൾ കുത്തൊഴുക്കിൽപ്പെടുകയായിരുന്നു. കനത്ത മഴയിൽ മലമുകളിൽനിന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായതാണ് അപകടകാരണമായത്. പൊലീസിന്‍ഫെ മുന്നറിയിപ്പ് അവഗണിച്ചാണ് ഖാർഖർ വെള്ളച്ചാട്ടം കാണാനായി സംഘമെത്തിയത്.

മുംബൈയിലെ താനെ, പാൽഖർ, കൊങ്കൻ മേഖലകളിൽ കഴിഞ്ഞദിവസവും കനത്ത മഴയാണ് പെയ്തത്. റോഡ്, റെയിൽ ഗതാഗതം താറുമാറായി. ലോക്കൽ ട്രെയിനുകളുടെ സർവീസ് പൂർണമായി നിർത്തിവെച്ചു. താനെ, പാൽഖർ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മുംബൈ നഗരത്തിലെ മിഠി നദി കരകവിഞ്ഞൊഴുകിയതോടെയാണ് പ്രദേശവാസികളെ ഒഴിപ്പിച്ചു.
First published: August 4, 2019, 8:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading