നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • മോഷ്ടാവെന്ന് ആരോപിച്ച് ആക്രമണം; തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം കൊലപ്പെടുത്തി

    മോഷ്ടാവെന്ന് ആരോപിച്ച് ആക്രമണം; തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം കൊലപ്പെടുത്തി

    ഇരുവരും ചേർന്ന് വീട് കുത്തിതുറന്ന് മോഷ്ടിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

    ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ദീപു

    ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ദീപു

    • Share this:
      തിരുച്ചിറപ്പള‌ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി അല്ലൂരിൽ മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ചുകൊലപ്പെടുത്തി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളെന്നു സംശയിച്ച് ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. അരവിന്ദനെ ജിയാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

      ഇരുവരും ചേർന്ന് വീട് കുത്തിതുറന്ന് മോഷ്ടിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ആക്രമണത്തിൽ പരിക്കേറ്റയുവാക്കളെ പൊലീസ് എത്തിആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ദീപുവിന്റെ ജീവൻ രക്ഷിക്കാനായില്ല.  ചികിത്സയിലുള്ള അരവിന്ദിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

      Also Read ആൾക്കൂട്ടത്തിന് നടുവിൽ വച്ച് ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു; കാഴ്ചക്കാരായി നിന്ന് കുറേ മനുഷ്യൻമാർ

      അതേസമയം ഇവർ മോഷണം നടത്തിയോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കേസെടുത്തിട്ടില്ലെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ എന്തിനാണ് തിരുച്ചിറപ്പള്ളിയിൽ എത്തിയതെന്നതും വ്യക്തമല്ല.
      Published by:Aneesh Anirudhan
      First published:
      )}