• HOME
  • »
  • NEWS
  • »
  • india
  • »
  • Exclusive | പോപ്പുലർ ഫ്രണ്ടിൽ നിന്ന് ഐസിസിലേക്ക്; ഒടുവിൽ മരണം; കൊല്ലപ്പെട്ട മലയാളികൾ

Exclusive | പോപ്പുലർ ഫ്രണ്ടിൽ നിന്ന് ഐസിസിലേക്ക്; ഒടുവിൽ മരണം; കൊല്ലപ്പെട്ട മലയാളികൾ

ഇന്ത്യയിൽ വച്ചോ വിദേശത്ത് വച്ചോ കൊല്ലപ്പെട്ട പിഎഫ്ഐ ബന്ധമുള്ള ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ കുറിച്ചുള്ള വിശദാംശങ്ങൾ ന്യൂസ്-18ന്

PFI മീറ്റിംഗിൽ മുഹമ്മദ് സമീർ (ഫയൽ ഫോട്ടോ- ചിത്രം/News18)

PFI മീറ്റിംഗിൽ മുഹമ്മദ് സമീർ (ഫയൽ ഫോട്ടോ- ചിത്രം/News18)

  • Share this:
ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് (ISIS) ഇന്ത്യയിൽ നിന്ന് പ്രവർത്തകരെ സംഘടിപ്പിക്കുന്നതിൽ ഇപ്പോൾ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിർണായക പങ്കുണ്ടായിരുന്നതായി സിഎൻഎൻ-ന്യൂസ് 18ൻെറ അന്വേഷണത്തിൽ കണ്ടെത്തി. ഇന്ത്യയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന പല തീവ്രവാദികളുടെയും ആദ്യത്തെ ചവിട്ടുപടി പോപ്പുലർ ഫ്രണ്ട് ആയിരുന്നു. വിദേശത്തെ ഐഎസ് കേന്ദ്രങ്ങളിലേക്ക് മാറുന്നതിനിടെ ഇന്ത്യയിൽ വെച്ച് അറസ്റ്റിലായ 21 ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്ക് പിഎഫ്ഐയുമായി ബന്ധം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

പോപ്പുലർ ഫ്രണ്ട് അവരുടെ പ്രവർത്തകർക്ക് നൽകിയിരുന്ന പരിശീലനവും പകർന്ന് നൽകിയിരുന്ന പ്രത്യയശാസ്ത്രപരമായ ധാരണയുമെല്ലാം ഐഎസ് പോലുള്ള സംഘടനയിൽ ചേരാൻ പാകത്തിലുള്ളതായിരുന്നു. ഇന്ത്യയിൽ വച്ചോ വിദേശത്ത് വച്ചോ കൊല്ലപ്പെട്ട പിഎഫ്ഐ ബന്ധമുള്ള ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ കുറിച്ചുള്ള വിശദാംശങ്ങൾ ന്യൂസ്-18ന് ലഭ്യമായിട്ടുണ്ട്.

മുഹമ്മദ് സമീർ (കേരളത്തിലെ കണ്ണൂർ ജില്ലയിലെ വളപട്ടണം സ്വദേശി)

2015ലാണ് മുഹമ്മദ് സമീർ ഇസ്ലാമിക് സ്റ്റേറ്റ് സിറിയ/ഇറാഖിൽ ചേരുന്നത്. ഭാര്യക്കും മൂന്ന് കുട്ടികൾക്കുമൊപ്പമാണ് ഇയാൾ സിറിയയിലേക്ക് പോയത്. ഐഎസിൽ ചേരുന്നതിന് മുമ്പ് പിഎഫ്ഐ വളപട്ടണം സബ് ഡിവിഷണൽ കൺവീനറായിരുന്നു സമീർ. സിറിയൻ യുദ്ധമേഖലയിൽ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പ്രവർത്തിക്കുന്നതിനിടയിൽ ഇയാളും കുടുംബവും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

മുഹമ്മദ് ഷാജിൽ (കണ്ണൂർ ജില്ലയിലെ മുണ്ടേരി സ്വദേശി)

2016ലാണ് ഷാജിൽ സിറിയയിൽ പോയി ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നത്. അതിന് മുമ്പ് കേരളത്തിൽ പ്രാദേശികമായി പിഎഫ്ഐക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയായിരുന്നു. സിറിയയിൽ വെച്ച് ഇയാൾ കൊല്ലപ്പെട്ടുവെന്നാണ് വിവരം.

അബു താഹിർ അബ്ദുൾ റഹ്മാൻ (പാലക്കാട് സ്വദേശി)

2014ലാണ് അബു താഹിർ തുർക്കി വഴി സിറിയയിലേക്ക് കടന്നത്. ഐഎസിൽ ചേർന്ന ശേഷം ഇയാൾ ജബത് അൽ നുസ്ര എന്ന് പേര് മാറ്റിയിരുന്നു. 2017 ഏപ്രിലിൽ നടന്ന രാസ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തേജസ് പത്രത്തിന്റെ പാലക്കാട് ജില്ലാ റിപ്പോർട്ടറായി നേരത്തെ താഹിർ പ്രവർത്തിച്ചിട്ടുണ്ട്.

ഷജീർ മംഗലശ്ശേരി (വയനാട് സ്വദേശി)

പിഎഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്ന ഷജീറാണ് ഫേസ്ബുക്ക് ഗ്രൂപ്പുകളായ തണൽ, എസ്ഡിപിഐ കേരളം എന്നിവ നിയന്ത്രിച്ചിരുന്നത്. അഫ്ഗാനിസ്ഥാനിൽ ഐഎസിന് വേണ്ടി പ്രവർത്തിക്കവേ ഷജീർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ബിജെപി, ആർഎസ്എസ് നേതാക്കളെ ലക്ഷ്യമിട്ട് ഇയാൾ ഇന്ത്യയിൽ ആക്രമണങ്ങൾക്ക് പദ്ധതി ഇട്ടിരുന്നു.

മുഹമ്മദ് ഷബീർ (കണ്ണൂർ സ്വദേശി)

2015-16ലാണ് ഷബീർ സിറിയയിൽ പോയി ഐഎസിൽ ചേർന്നത്. വളപട്ടണത്തെ പ്രധാന പിഎഫ്ഐ പ്രവർത്തകനായിരുന്നു ഷബീർ. 2016ൽ സിറിയയിൽ വെച്ച് കൊല്ലപ്പെട്ടു.

അബ്ദുൾ മനാഫ് (കണ്ണൂർ സ്വദേശി)

2016ൽ സിറിയയിൽ പോയി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നു. വളപട്ടണത്തെ പിഎഫ്ഐ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. സിറിയയിൽ വെച്ച് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

മുഹമ്മദ് റിഷാൽ (കണ്ണൂർ സ്വദേശി)

2015ൽ ഐഎസിൽ ചേർന്നു. നേരത്തെ കേരളത്തിൽ പിഎഫ്ഐയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചയാളാണ്. സിറിയയിൽ വെച്ച് കൊല്ലപ്പെട്ടുവെന്നാണ് വിവരം.

അൻവർ അത്തക്കൻ (കണ്ണൂരിലെ അഴീക്കോട് സ്വദേശി)

പിഎഫ്ഐയുടെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐയുടെ പ്രവർത്തകനായിരുന്നു. 2018ൽ അഫ്ഗാനിസ്ഥാനിൽ പോയാണ് ഐഎസിൽ ചേർന്നത്. അവിടെ വെച്ച് കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

പൊട്ടച്ചിറ നിസാമുദ്ദീൻ (കണ്ണൂർ കടലായി സ്വദേശി)

2018ൽ അഫ്ഗാനിസ്ഥാനിൽ പോയി ഐഎസിൽ ചേർന്നു. ഇന്ത്യ വിടുന്നതിന് മുമ്പ് പിഎഫ്ഐ പ്രവർത്തകനായിരുന്നു. അഫ്ഗാനിസ്ഥാനിൽ വെച്ച് കൊല്ലപ്പെട്ടുവെന്നാണ് വിവരം.

തസ്ലിം (അബു ബിലാൽ - കണ്ണൂർ പാപ്പിനിശേരി സ്വദേശി)

സജീവമായി പിഎഫ്ഐയിൽ പ്രവർത്തിച്ചിരുന്ന തസ്ലിം ധനസമാഹരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2017ൽ അഫ്ഗാനിസ്ഥാനിൽ വെച്ച് കൊല്ലപ്പെട്ടു.
Published by:user_57
First published: