സാധ്വി പ്രഗ്യ സിംഗ് താക്കൂർ ബിജെപിയിൽ ചേർന്നു; ഭോപ്പാലിൽ ദിഗ് വിജയ് സിംഗിനെതിരെ മത്സരിച്ചേക്കും

2008ലെ മാലേഗാവ് സ്ഫോടനത്തില്‍ പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെട്ടയാളാണ് സാധ്വി പ്രഗ്യ. സ്ഫോടനത്തിൽ ആറ് പേർ മരിക്കുകയും 100ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

news18
Updated: April 17, 2019, 4:03 PM IST
സാധ്വി പ്രഗ്യ സിംഗ് താക്കൂർ ബിജെപിയിൽ ചേർന്നു; ഭോപ്പാലിൽ ദിഗ് വിജയ് സിംഗിനെതിരെ മത്സരിച്ചേക്കും
sadhvi pragya singh takur
  • News18
  • Last Updated: April 17, 2019, 4:03 PM IST
  • Share this:
ഭോപ്പാൽ: മാലേഗാവ് സ്ഫോടനക്കേസിൽ ആരോപണ വിധേയയായി ജാമ്യം നേടിയ സാധ്വി പ്രഗ്യ സിംഗ്  താക്കൂർ ബിജെപിയിൽ ചേർന്നു. ഭോപ്പാലിൽ കോൺഗ്രസ് മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗിനെതിരെ പ്രഗ്യ സിംഗ് താക്കൂർ മത്സരിക്കുമെന്നാണ് സൂചന. തെര‍ഞ്ഞെടുപ്പിൽ ഹിന്ദു ഭീകരത ഉയർത്താൻ വേണ്ടിയാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

also read: പരിശോധനയ്ക്കെത്തിയ ഫ്ലൈയിംഗ് സ്ക്വാഡ് സംഘത്തെ തടസപ്പെടുത്തി; 150 എഎംഎംകെ പ്രവർത്തകർക്കെതിരെ കേസ്

2008ലെ മാലേഗാവ് സ്ഫോടനത്തില്‍ പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെട്ടയാളാണ് സാധ്വി പ്രഗ്യ. സ്ഫോടനത്തിൽ ആറ് പേർ മരിക്കുകയും 100ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബിജെപി കാവി ഭീകരത വളർത്തുകയാണെന്ന് ദിഗ് വിജയ് സിംഗ് ആരോപിച്ചു.

1989ന് ശേഷം ഭോപ്പാലിൽ നിന്ന് ബിജെപിക്കാരല്ലാത്ത ഒരാളും ജയിച്ചിട്ടില്ല. നരേന്ദ്ര സിംഗ് തോമർ, ശിവരാജ് സിംഗ് ചൗഹാൻ, ഉമാഭാരതി എന്നിവര്‍ മത്സരിക്കാൻ വിമുഖത അറിയിച്ചതോടെയാണ് സാധ്വി പ്രഗ്യയുടെ പേര് പരിഗണിച്ചത്.

തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായതിന് യുഎപിഎ കുറ്റമാണ് സാധ്വി പ്രഗ്യയ്ക്കെതിരെ ചുമിത്തിയിരിക്കുന്നത്. കേസിൽ ജാമ്യത്തിലാണ് പ്രഗ്യ.

First published: April 17, 2019, 4:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading