നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മാളുകളും മൾട്ടിപ്ലക്സുകളും പാർക്കിംഗ് ഫീസ് ഈടാക്കരുത്: ഗുജറാത്ത് ഹൈക്കോടതി

  മാളുകളും മൾട്ടിപ്ലക്സുകളും പാർക്കിംഗ് ഫീസ് ഈടാക്കരുത്: ഗുജറാത്ത് ഹൈക്കോടതി

  മാളുകളും മൾട്ടിപ്ലക്സുകളും പണം ഈടാക്കാതെ തന്നെ ഉപഭോക്താക്കൾക്ക് പാർക്കിംഗ് സൗകര്യം നൽകണമെന്ന് ഗുജറാത്ത് ഹൈക്കോടതി.

  court order

  court order

  • News18
  • Last Updated :
  • Share this:
   അഹമ്മദാബാദ്: മാളുകളും മൾട്ടിപ്ലക്സുകളും ഷോപ്പിംഗ് കോംപ്ലക്സുകളും ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാതെ പാർക്കിംഗ് സൗകര്യം ഒരുക്കി നൽകണമെന്ന് ഗുജറാത്ത് ഹൈക്കോടതി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആനന്ദ് ദാവ്, ജസ്റ്റിസ് ബയേൺ വൈഷണവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.

   ഗുജറാത്ത് കെട്ടിട, നഗരാസൂത്രണ നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കെട്ടിട ഉടമകൾ കാർ പാർക്കിംഗ് സൗകര്യം നിർബന്ധമായും നൽകിയിരിക്കണമെന്ന് നിയമം നിർബന്ധമാക്കിയിട്ടുണ്ട്. ഒരു ഫീസുപോലും ഈടാക്കാതെ പാർക്കിംഗ് സൗകര്യം നൽകണമെന്നാണ് നിയമം വ്യാഖ്യാനിച്ച കോടതി വ്യക്തമാക്കിയത്.

   also read: മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗിന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്

   പാർക്കിംഗ് ഫീസ് നിയന്ത്രിക്കുന്നതിന് പോളിസി ഉണ്ടാക്കണമെന്ന് സർക്കാരിന് നിർദേശം നൽകിയിരിക്കുന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ രുചിമാൾ പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെയുള്ള മാളുകളുടെ ഉടമകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ബഞ്ച്.

   പാർക്കിംഗ് ഫീസ് ഈടാക്കേണ്ടത് ഇന്ത്യൻ ഭരണഘടന പ്രകാരമുള്ള മാളുകളുടെ അടിസ്ഥാന അവകാശമാണെന്ന  വാദം ഡിവിഷൻ ബെഞ്ച് തള്ളി. എന്നാൽ അവരുടെ നിയമാനുസൃതമായ ചുമതലയാണിതെന്ന് ബെഞ്ച് വ്യക്തമാക്കി.

   പാർക്കിംഗ് ഫീസ് സംബന്ധിച്ച് മാൾ ഉടമകൾക്കെതിരെ ഉത്തരവ് നടപ്പാക്കാൻ അധികാരികൾക്ക് അധികാരമുണ്ടെന്ന നിരീക്ഷണത്തോടെയാണ് അപ്പീലുകൾ തീർപ്പാക്കിയത്.
   First published:
   )}