• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'പന്തല്‍' കെട്ടാന്‍ അറിയാത്തവര്‍ എങ്ങനെ രാജ്യം നിര്‍മ്മിക്കും?


Updated: July 21, 2018, 10:45 PM IST
'പന്തല്‍' കെട്ടാന്‍ അറിയാത്തവര്‍ എങ്ങനെ രാജ്യം നിര്‍മ്മിക്കും?

Updated: July 21, 2018, 10:45 PM IST
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി.

രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ 'താലിബാനിസം' വളര്‍ത്താനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നത്. വര്‍ഗീയതയുടെ ചോര പുരണ്ടവരാണ് രാജ്യത്തെ നയിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക റാലിയെ അഭിസംബോധന ചെയ്യവെയാണ് മമത മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

ബി.ജെ.പിയുടെ നുണ പ്രചരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും അവര്‍ ആളശ്യപ്പെട്ടു. ഒരു പന്തല്‍ നിര്‍മ്മിക്കാന്‍ പോലും അറിയാത്തവരാണ് രാജ്യ നിര്‍മ്മിക്കുന്നതെന്നും അവര്‍ പരിഹസിച്ചു. കഴിഞ്ഞ ദിവസം മിഡനാപൂരില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രധാനപന്തല്‍ തകര്‍ന്നു വീണതു ചൂണ്ടിക്കാട്ടിയായിരുന്ന മമതയുടെ പരിഹസം.

ബി.ജെ.പിയും ആര്‍.എസ്.എസും ജനങ്ങള്‍ക്കിടയില്‍ താലിബാനിസം നടപ്പാക്കുകയാണ്. ഇരു സംഘടനകളിലും നല്ല ആള്‍ക്കാരുണ്ട്. എന്ന് ചില വൃത്തികെട്ട രാഷ്ട്രീയക്കളി നടത്തുകയാണെന്നും മമത കുറ്റപ്പെടുത്തി.
Loading...
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റുകളിലും തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ വിജയിക്കും. ഇത് നമ്മുടെ പ്രതിജ്ഞയാണെന്നും മമത അണികളെ ഓര്‍മ്മിപ്പിച്ചു. ഒരൊറ്റ സീറ്റില്‍ പോലും ബി.ജെ.പിയെ വിജയിക്കാന്‍ അനുവദിക്കില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയില്‍ പ്രതിപക്ഷ കകഷി നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മഹാറാലി സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

 

രണ്ടുതവണ ബി.ജെ.പി എം.പിയായിരുന്ന ചന്ദന്‍ മിത്ര, മുന്‍സി.പി.എം എം.പി മൊയ്‌നുള്‍ ഹസന്‍, കോണ്‍ഗ്രസ് നേതാക്കളായ സാബിനാ യാസ്മിന്‍, മിസോറാം അഡ്വക്കേറ്റ് ജനറലായിരുന്ന വിശ്വജിത്ത് ദേബ് എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായും മമത ബാനര്‍ജി അറിയിച്ചു.

 
First published: July 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍