• HOME
  • »
  • NEWS
  • »
  • india
  • »
  • 'പ്രതിഷേധ തിരയിളക്കി തൃണമൂല്‍'; കേന്ദ്ര സര്‍ക്കാരിനെതിരെ പശ്ചിമ ബംഗാളില്‍ 'ധിക്കാര്‍ റാലി'

'പ്രതിഷേധ തിരയിളക്കി തൃണമൂല്‍'; കേന്ദ്ര സര്‍ക്കാരിനെതിരെ പശ്ചിമ ബംഗാളില്‍ 'ധിക്കാര്‍ റാലി'

മോദിയ്ക്ക് ഭ്രാന്താണ്, അയാളുടെ കാലം കഴിഞ്ഞു

mamata

mamata

  • Last Updated :
  • Share this:
    കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ആരംഭിച്ച സിബിഐ പൊലീസ് തര്‍ക്കം രാഷ്ട്രീയ ആയുധമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. നരേന്ദ്ര മോദി സര്‍ക്കാറിനും സിബിഐയ്ക്കുമെതിരെ സംസ്ഥാനത്ത് പ്രക്ഷോഭ പരിപാടികള്‍ വ്യാപകമാക്കാനാണ് തൃണമൂലിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ 'ധിക്കാര്‍ റാലി' നടത്തുമെന്ന് മമതാ ബനര്‍ജി പറഞ്ഞു.

    'മോദിയ്ക്ക് ഭ്രാന്താണ്, അയാളുടെ കാലം കഴിഞ്ഞു' മെട്രോ സ്‌റ്റേഷനു മുന്നിലെ സത്യഗ്രഹ പന്തലില്‍വെച്ച് മമത പറഞ്ഞു. 'അവര്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നുവെച്ചാല്‍ അവര്‍ ചെയ്യട്ടെ. ഞങ്ങള്‍ക്ക് ഭയമില്ല. അവര്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കട്ടെ നമുക്ക് കാണാം. ഇത് ബംഗാളാണ് ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് എല്ലായ്‌പ്പോഴം സംസ്ഥാനം നിന്നിട്ടുള്ളത്.' മമത പറഞ്ഞു.

    Also Read: പശ്ചിമബംഗാള്‍ കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി

     

    അതേസമയം പൊലീസ് നടപടിയ്‌ക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിയ്ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് പറഞ്ഞാണ് കോടതി കേസ് നാളത്തേയ്ക്ക് മാറ്റിയത്.

    വന്‍തുക മടക്കിക്കിട്ടുമെന്ന് വിശ്വസിപ്പിച്ച് പാവങ്ങള്‍ ഉള്‍പ്പെടെ സാധാരണക്കാരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് അവരെ കബളിപ്പിച്ചതാണ് ശാരദാ ചിട്ടി തട്ടിപ്പ്. 200 മുതല്‍ 300 കോടിയുടെ തട്ടിപ്പാണ് 2014 വരെ അരങ്ങേറിയത്.ഇരുനൂറോളം കമ്പനികളുടെ കണ്‍സോര്‍ഷ്യമെന്ന നിലയിലാണ് ബംഗാളില്‍ ശാരദാ ഗ്രൂപ്പ് എന്ന ചിട്ടി കമ്പനി രൂപീകരിച്ചത്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിലെ പ്രമുഖരായിരുന്നു കമ്പനിക്ക് പിന്നില്‍. ഇവരുടെ സാന്നിധ്യം കമ്പനിയുടെ വിശ്വാസ്യത വര്‍ധിക്കുകയും നിരവധി പേര്‍ പണം നിക്ഷേപിക്കാന്‍ മുന്നോട്ടു വരികയും ചെയ്തു.

    Dont Miss: എന്താണ് രാജ്യത്തെ പിടിച്ചുലയ്ക്കുന്ന പ്രക്ഷോഭത്തിന് കാരണമായ ശാരദാ ചിട്ടിതട്ടിപ്പ്?

     

    എന്നാല്‍ കമ്പനി പൊളിഞ്ഞതോടെ സാധാരണാക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് അവരുടെ സമ്പാദ്യം നഷ്ടമാവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പൊലീസ് കമ്മീഷണറുടെ വീട്ടില്‍ സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്ന നടപടിയാണ് പൊലീസ് സ്വീകരിച്ചത്.

    First published: