നന്ദിഗ്രാം: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി. പത്തു വർഷം മുമ്പ് കർഷക പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ നന്ദിഗ്രാം ആണ് മമത ബാനർജിയെ അധികാരത്തിൽ എത്തിച്ചത്. മമത ബാനർജിയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം. കഴിഞ്ഞമാസം സുവേന്ദു ബി ജെ പിയിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് നന്ദിഗ്രാമിൽ മത്സരിക്കുമെന്ന മമത ബാനർജിയുടെ പ്രഖ്യാപനം.
'ഞാൻ നന്ദിഗ്രാമിൽ നിന്ന് മത്സരിക്കും, നന്ദിഗ്രാം എന്റെ ഭാഗ്യസ്ഥലമാണ്' - മമത ബാനർജി പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ആദ്യമായി നന്ദിഗ്രാമിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മമത ബാനർജി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊൽക്കത്തയിലെ ഭബാനിപുരിൽ നിന്ന് ആയിരുന്നു അവർ മത്സരിച്ചത്. 'ഭബാനിപുർ, എന്നോട് മോശമായി ഒന്നും തോന്നരുത്. ഞാൻ നിങ്ങൾക്ക് ഒരു നല്ല സ്ഥാനാർത്ഥിയെ നല്കും' - 66 കാരിയായ മമത ബാനർജി പറഞ്ഞു.
You may also like:അന്ന് കോളേജിൽ നിന്ന് പുറത്തായ ആൾ; ഇന്ന് 'മഹത്തായ ഭാരതീയ അടുക്കള'യുടെ സംവിധായകൻ - വൈറലായി കുറിപ്പ് [NEWS]ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ [NEWS] പൊലീസുകാരിങ്ങനെ തൊട്ടാവാടിയായാലോ? ഒരു കമന്റിനോട് പോലും മുട്ടി നിൽക്കാൻ കേരള പൊലീസിന് പറ്റില്ലേ? ട്രോളായ മറുപടി മുക്കി [NEWS]അതേസമയം, ചിലപ്പോൾ താൻ രണ്ടു മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചേക്കുമെന്നും പിന്നീട് പ്രസംഗത്തിൽ അവർ പറഞ്ഞു. 'നന്ദിഗ്രാം എന്റെ മൂത്ത സഹോദരിയാണ്, ഭബാനിപുർ എന്റെ ഇളയ സഹോദരിയും. കഴിയുമെങ്കിൽ ഞാൻ രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിക്കും. ഭബാനിപുരിൽ മത്സരിക്കാൻ എനിക്ക് കഴിയാതെ വന്നാൽ മറ്റാരെങ്കിലും അവിടെ നിന്ന് മത്സരിക്കും' - മമത ബാനർജി വ്യക്തമാക്കി.
നന്ദിഗ്രാമിൽ പ്രത്യേക സാമ്പത്തിക മേഖലയിൽ ഉൾപ്പെടുത്തിയ കർഷകരുടെ ഭൂമിയെ സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തിലൂടെയാണ് 2011 നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജി വൻവിജയം നേടിയത്. ഭരണത്തിൽ ഉണ്ടായിരുന്ന ഇടതുപക്ഷത്തെ തോൽപിച്ചാണ് അന്ന് മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ എത്തിയത്.
2007ൽ നന്ദിഗ്രാമിൽ കർഷകരും പൊലീസും തമ്മിൽ നടന്ന സംഘർഷത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്നുള്ള തെരഞ്ഞെടുപ്പിൽ, മമത ബാനർജിയും അവരുടെ തൃണമൂൽ കോൺഗ്രസും ആ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള "മാ, മാതി, മനുഷ്" പ്രചാരണ തയ്യാറാക്കി. ഏതായാലും മുഖ്യമന്ത്രി തന്നെ നന്ദിഗ്രാമിൽ മത്സരിക്കാൻ നേരിട്ടെത്തുന്നത് സുവേന്ദു അധികാരിക്ക് തിരിച്ചടിയാകും. കഴിഞ്ഞ ഏതാനും ആഴ്ചകളായി തൃണമൂൽ നേതാക്കളെ ബി ജെ പിയിലേക്ക് എത്തിക്കുന്നത് സുവേന്ദു അധികാരിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.