COVID 19| സാമൂഹിക അകലം; ചന്തയിൽ കളംവരച്ച് വിവരിച്ച് മമത

ജനങ്ങൾ സര്‍ക്കാരിന്റെ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അറിയാനായി മിന്നൽ പരിശോധനയ്ക്കെത്തിയതായിരുന്നു മമത.

News18 Malayalam | news18-malayalam
Updated: March 26, 2020, 10:31 PM IST
COVID 19| സാമൂഹിക അകലം; ചന്തയിൽ കളംവരച്ച് വിവരിച്ച് മമത
mamta banerjee
  • Share this:
കൊൽക്കത്ത: കോവിഡ് 19 പ്രതിരോധത്തിലാണ് രാജ്യം മുഴുവൻ. സാമൂഹിക അകലം പാലിക്കുക എന്ന ഒറ്റ വഴിയിലൂടെ മാത്രമേ കോവിഡിന്റെ സാമൂഹിക വ്യാപനം തടയാൻ കഴിയൂ. ഇതിനായി ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളും ഉണ്ട്.

പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രിമാർ മുന്നിൽ നിന്നു തന്നെ നയിക്കുന്നുണ്ട്. അത്തരത്തിൽ ഒരു കാഴ്ചയാണ് ബംഗാളിൽ നിന്ന് പുറത്തു വരുന്നത്. മുഖ്യമന്ത്രി മമതാ ബാനർജി ചന്തയിലെ റോഡിൽ കളം വരച്ച് സാമൂഹിക അകലത്തെ കുറിച്ച് വിവരിക്കുന്നതാണ് ദൃശ്യം.

ജനങ്ങൾ സര്‍ക്കാരിന്റെ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അറിയാനായി മിന്നൽ പരിശോധനയ്ക്കെത്തിയതായിരുന്നു മമത. തൽതല, പോസ്റ്റ, ജൻബസാർ, ന്യൂമാർക്കറ്റ്, പാർക്ക് സ്ട്രീറ്റ്, ഗരിയാഹത് തുടങ്ങിയ വിവിധ ചന്തകളിലാണ് മമത പരിശോധന നടത്തിയത്. ഇതിനിടെയാണ് സാധനം വാങ്ങാനെത്തുന്നവരില്‍ നിന്ന് സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ച് മമത കച്ചവടക്കർക്ക് പറഞ്ഞു കൊടുത്തത്. സാമൂഹിക അകലം പാലിക്കുന്നതിന് ചുടുകട്ടയുടെ കഷ്ണം കൊണ്ട് റോഡിൽ കളം വരയക്കുകയും ചെയ്തു.

You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

വാങ്ങാനെത്തുന്നവരും വിൽക്കുന്നവരും നിർദേശങ്ങൾ പാലിക്കണമെന്ന് ഞാൻ എല്ലാവരോടും അപേക്ഷിക്കുന്നു. ഞാൻ വരച്ച കളങ്ങളിൽ സാധനം വാങ്ങാനെത്തുന്നവർ നിൽക്കുക. കൃത്യമായ ഇടവേളകളിൽ സാനിറ്റൈസർ ഉപയോഗിച്ച് പച്ചക്കറി കുട്ടകൾ വൃത്തിയാക്കുക. സാധനങ്ങൾ നൽകുമ്പോഴും പണം വാങ്ങുമ്പോഴും അകലം പാലിക്കുക. സുരക്ഷയ്ക്കായി ഗ്ലൗസ് ധരിക്കുന്നത് നന്നായിരിക്കും- മമത കച്ചവടക്കാരോട് പറഞ്ഞു. ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസർ തന്നെ ഉപയോഗിക്കണമെന്നും മമത ഉപദേശിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍