• HOME
 • »
 • NEWS
 • »
 • india
 • »
 • മമതാ ബാനർജി: 2024 ൽ മോദിയ്ക്കെതിരെ പട നയിക്കാനുള്ള ഏക പ്രതീക്ഷ

മമതാ ബാനർജി: 2024 ൽ മോദിയ്ക്കെതിരെ പട നയിക്കാനുള്ള ഏക പ്രതീക്ഷ

ബ്രജേഷ് കുമാർ സിംഗ്

News18

News18

 • Share this:
  മമത ബാനർജി പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ്. നന്ദിഗ്രാമിൽ തോറ്റെങ്കിലും മോദിയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ മമതയുടെനേതൃത്വത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് പ്രതിപക്ഷം. കോൺഗ്രസ് അതിന്റെ തകർച്ച ഏറെക്കുറെ പൂർണമാകുന്ന സാഹചര്യത്തിൽ എത്തിനിൽക്കുമ്പോൾ ഈ പോരാട്ടം നയിക്കാൻ മറ്റാരെക്കുറിച്ചാണ് പ്രതിപക്ഷത്തിന് ചിന്തിക്കാൻ കഴിയുക.

  അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നുകഴിഞ്ഞു. ആസാം, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെതെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചത്പോലെ തന്നെയായിരുന്നു. എന്നാൽ, ഏറ്റവും കൂടുതൽ ഉറ്റുനോക്കിയത് പശ്ചിമ ബംഗാളിലെ ഫലം എന്തായിരിക്കും എന്നായിരുന്നു. അവിടെ തൃണമൂൽ കോൺഗ്രസ് 20 ൽ അധികം സീറ്റുകൾ നേടി ഭരണം നിലനിർത്തിയെങ്കിലും എന്നാൽ മമത ബാനർജി നന്ദിഗ്രാമിൽ പരാജയപ്പെടുകയും ചെയ്തു. ഇതേ നന്ദിഗ്രാമിൽ നിന്നാണ് പത്ത് വർഷം മുമ്പ് ഇടത് ആധിപത്യം അവസാനിപ്പ് മമത പ്രയാണം ആരംഭിച്ചത്.

  ഏറെ ലഹരി നൽകുന്ന ഒന്നാണ് വിജയം. അതിശയകരമായ ആവേശമാണ് വിജയങ്ങളിലൂടെ ചിലർക്ക് ലഭിക്കുന്നത്. മമതയിലും ഇത് പ്രകടമായി കാണാം. നന്ദിഗ്രാമിൽ സ്വന്തം കാറിന്റെ ഡോറിൽ കുടുങ്ങി മമത ബാനർജിയുടെ കാലിന് പരിക്കേറ്റിരുന്നു. എന്നാൽ പ്ലാസ്റ്റർ ഇട്ട കാലുമായി ഒന്നിനു പുറകേ ഒന്നായി ഓരോ റാലിയിലും പങ്കെടുത്ത് അവർ ബിജെപിയെ കുറ്റപ്പെടുത്തി. ജനങ്ങളുടെ സഹതാപം നേടുന്നതിൽ അവർ വിജയിക്കുകയും ചെയ്തു. എന്നാൽ, വിജയിച്ചതിന് പിന്നാലെ പ്ലാസ്റ്റർ ഊരി മാറ്റി വീൽചെയറിൽ നിന്നും എഴുന്നേറ്റ മമതയെയാണ് കണ്ടത്.

  പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് മോദി vs മമത എന്ന പോരാട്ടത്തിലേക്ക് മാറുകയായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ മമത വിജയിക്കുമെന്ന് ഉറപ്പായ നിമിഷം, മതേതരത്വവും സോഷ്യലിസവും മുൻനിർത്തി സത്യപ്രതിജ്ഞ ചെയ്ത പ്രതിപക്ഷം മോദിക്കെതിരെ വരാനിരിക്കുന്ന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാനുള്ള അവസരമാണ് മമതയിൽ കണ്ടത്. എന്നാൽ, മമത മത്സരിച്ച നന്ദീഗ്രാമിൽ അവർ പരാജയപ്പെട്ടു എന്ന് വ്യക്തമായതോടെ ആവേശം ചെറുതായൊന്ന് കുറഞ്ഞു.

  You may also like:കനലൊരു തരി പോലുമില്ല ബംഗാളിൽ; സംപൂജ്യരായി സിപിഎമ്മും കോൺഗ്രസും

  ഈ വിജയത്തിന്റെ പ്രസക്തി എന്താണ് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ബി ജെ പിയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അവർക്ക് ആസാമിലെ അധികാരം സംരക്ഷിച്ച് നിർത്താൻ കഴിഞ്ഞിട്ടുണ്ട്. സർവാനന്ദ് സോനോവാളും ഹിമാന്ത്വിശ്വ ശർമയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ കോൺഗ്രസ് സഖ്യത്തിന് നേട്ടമുണ്ടാക്കിയേക്കാം എന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചെങ്കിലും അങ്ങനെ സംഭവിച്ചില്ല. ബി ജെ പി കോൺഗ്രസും ബദ്‌റുദ്ദീൻ അജ്മലും ചേർന്നുള്ള സഖ്യത്തെ പരാജയപ്പെടുത്തുകയും അധികാരം നിലനിർത്തുകയും ചെയ്തു. പുതുച്ചേരിയിലും ബി ജെ പി അക്കൗണ്ട് തുടങ്ങുകയും ആദ്യമായി സർക്കാർ രൂപീകരണത്തിനുള്ള തയ്യാറെടുപ്പിലുമാണ്. കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്ന കേന്ദ്രഭരണ പ്രദേശത്താണ് ബിജെപി സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നത്.

  കേരളത്തിൽ എന്തൊക്കെ പറഞ്ഞാലും വിജയം കൊയ്യാൻ മാത്രമുള്ള തയ്യാറെടുപ്പ് ആയിട്ടില്ലെന്ന് ബി ജെ പിയ്ക്ക് നന്നായി അറിയാം. എന്നാൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫിന്റെ വോട്ട്ബാങ്കിൽ വിള്ളലുണ്ടാക്കാൻ ബി ജെ പിയ്ക്ക്കഴിഞ്ഞു. അത് യു ഡി എഫിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുന്നതിലേക്കാണ് നയിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകൾക്കിടയിൽ ആദ്യമായാണ് എൽ ഡി എഫ് സർക്കാരിന്റെ അഞ്ചു വർഷക്കാലയളവിന് ശേഷം യു ഡി എഫിന് അധികാരം പിടിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായത്. രാഹുൽ ഗാന്ധി കടലിൽ ചാടിയതും പുഷ് അപ്പുമൊന്നും വോട്ടായി മാറിയില്ല. ഉത്തർപ്രദേശുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്താൻ കഴിയുമെന്ന് അദ്ദേഹത്തിന് കൂടുതൽ ഉറപ്പുണ്ടായിരുന്നു. പക്ഷേ കേരളത്തിലെ ജനങ്ങൾ യുഡിഎഫിനൊപ്പമായിരുന്നില്ല. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരക്ഷിതമായ വയനാടായിരുന്നു രാഹുൽ ഗാന്ധി തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇത്തവണ മലയാളികൾ എൽഡിഎഫിനൊപ്പം തന്നെ ഉറച്ചു നിന്നു.

  തമിഴ്‌നാട്ടിലുംപ്രതീക്ഷയ്‌ക്കൊത്തുള്ള തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായത്. ജയലളിതയുടെ മരണശേഷം അവരെപ്പോലൊരു നേതാവ് എ ഐ ഡി എം കെയ്ക്ക് ഉണ്ടായിട്ടില്ല. തമിഴ്‌നാട്ടിൽ ജനങ്ങൾ എ ഐ ഡി എം കെയ്ക്കും ഡി എം കെയ്ക്കും മാറിമാറി അവസരം നൽകുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇത്തവണ അവർ ഡി എം കെയിൽ വിശ്വാസമർപ്പിച്ചു.

  You may also like:തമിഴ്നാട്ടിൽ നാലിടത്ത് വിജയിച്ച് ഇടതുപാർട്ടികൾ; 17 ഇടത്ത് കോൺഗ്രസിനും വിജയം

  എന്നാൽ പശ്ചിമ ബംഗാളിലാണ് യഥാർത്ഥ രാഷ്ട്രീയ നാടകം അരങ്ങേറിയത്. ബി ജെ പി തങ്ങളുടെ സർവശക്തിയും ഈ തെരഞ്ഞെടുപ്പ് ജയിക്കാനായി പ്രയോഗിച്ചു. ഏതൊരു പാർട്ടിയെയും പോലെ ബി ജെ പി യും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് ബി ജെ പിയുടെ നേതൃത്വത്തിന് അറിയാമായിരുന്നു. അവർക്ക് സംസ്ഥാനത്ത് ഇപ്പോഴും കൃത്യമായ ഒരു പാർട്ടി ഘടന ഇല്ല. അടിത്തട്ടിലെ ജനങ്ങൾക്കിടയിലുള്ള സ്വാധീനത്തിന്റെ കാര്യത്തിലും അനിശ്ചിതാവസ്ഥയുണ്ട്. മറ്റൊരു പ്രധാന കാര്യം മുസ്ലിങ്ങൾ ധാരാളമായുള്ള ഈ സംസ്‌ഥാനത്ത് അവരുടെ വോട്ട് നിർണായക ശക്തിയായി മാറും എന്നതാണ്. ബി ജെ പിയെ തോൽപ്പിക്കാൻ ശേഷിയുള്ള പാർട്ടിയിലേക്ക് മുസ്ലിം വോട്ടുകൾ കേന്ദ്രീകരിക്കപ്പെടുകയാണ് ചെയ്യാറ്. മുമ്പ് മുസ്ലിങ്ങൾ ഇടതുപക്ഷത്തോടൊപ്പമാണ് നിന്നതെങ്കിൽ ഇത്തവണ അവർ മമതയ്ക്ക്പിന്തുണ നൽകി. തന്ത്രപരമായി വോട്ടുചെയ്യുന്നവരാണ് മുസ്ലീം വോട്ടർമാർ.

  അധികാരത്തിലുള്ളപ്പോൾ തന്നെ മുസ്ലീം വോട്ടർമാർക്കായി നിരവധി പദ്ധതികൾ മമമ ബാനർജി പ്രഖ്യാപിച്ചിരുന്നു. വീൽചെയറിൽ ഇരുന്നുള്ള മമതയുടെ പ്രചരണവും ബിജെപി അവരെ തകർക്കാൻ ശ്രമിക്കുകയാണെന്ന പൊതുവികാരവും ഉണ്ടാക്കി. പുറത്ത് നിന്ന് വന്നവരെ കുറിച്ചും അകത്തുള്ളവരേയും കുറിച്ചുമുള്ള ശക്തമായ ബംഗാളി പൊതുബോധവും ഗുണകരമായി. തങ്ങളിൽ ഒരാളാണ് മമത എന്ന ബോധ്യവും അവർക്കുണ്ടായിരുന്നു.

  മമത ബാനർജിയെ സംബന്ധിച്ചിടത്തോളം ബംഗാളിൽ അവർക്ക് നേരിടാനുള്ളത് കടുത്ത വെല്ലുവിളികളായിരിക്കും. നിയമസഭയിൽ തകർന്നടിഞ്ഞ ഇടതുപക്ഷത്തേയോ കോൺഗ്രസിനെയോ അല്ല ബിജെപിയെന്ന ശക്തമായ പാർട്ടിയെയാണ് നേരിടേണ്ടത്. 2024 ലെ തെരഞ്ഞെടുപ്പിനായുള്ള ശക്തി ആർജിക്കാൻ ഒന്നാം ദിവസം മുതൽ തന്നെ കേന്ദ്ര സർക്കാരും പാർട്ടി കേന്ദ്ര നേതൃത്വവും ആരംഭിക്കുകയും ചെയ്യും. അതിന് ശേഷം 2026 ലെ പോരാട്ടത്തിനുള്ള പദ്ധതികളും നടക്കും. തൃണമൂലിന്റെ നിരവധി നേതാക്കൾക്കെതിരെ ഇതിനകം തന്നെ പല അഴിമതി കേസുകളും നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ദീദിയെ കൂടുതൽ പ്രതിസന്ധിയിലാക്കും. അതിനൊപ്പം തനിക്ക് പൂർണ പിന്തുണ നൽകിയ മുസ്ലീം വോട്ടർമാരോടും മമതയ്ക്ക് ബാധ്യതയുണ്ട്.

  You may also like:കണക്ക് തീർത്ത് ക്യാപ്റ്റനും സ്വയം തോറ്റെങ്കിലും കരുത്ത് തെളിയിച്ച് ദീദിയും

  എന്നാൽ ഏറ്റവും വലിയ ചോദ്യം കോൺഗ്രസിന്റെ അവസ്ഥ എന്താകുമെന്നതാണ്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം നിശ്ചയിക്കുന്ന പാരമ്പര്യം കോൺഗ്രസിന് ഇല്ലെന്ന് തന്നെ പറയാം. പാർട്ടി തോറ്റാൽ ഉത്തരവാദിത്തം എല്ലാവർക്കുമായി പങ്കുവെക്കുകയും വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് ഗാന്ധി കുടുംബത്തിന് മാത്രമായി ചുരുങ്ങുന്നതുമാണ് പതിവ്. ഇതു തന്നെ ഇത്തവണയും നടക്കും. ഇതിന് ശേഷം രാഹുൽ ഗാന്ധിക്ക് പാർട്ടി അധ്യക്ഷന്റെ കിരീടം നൽകാനുള്ള നടപടികളും പാർട്ടി ആരംഭിക്കും.

  തൃണമൂലിന്റെ ഈ വിജയം 2024-ലെ പൊതുതെരഞ്ഞെടുപ്പിനെ മമതയുംമോദിയുംതമ്മിലുള്ള യുദ്ധമാക്കിമാറ്റുമോ എന്നതാണ് ആളുകൾ ഉറ്റുനോക്കുന്ന കാര്യം. ബി ജെ പിയെ എതിരിടുന്ന പാർട്ടികളെ സംബന്ധിച്ചിടത്തോളം മമത അവരുടെ രക്ഷകയായി മാറിയിരിക്കുകയാണ്. നേരത്തേ, ചന്ദ്രബാബു നായിഡുവിലും നിതീഷ് കുമാറിലും ചില അവസരങ്ങളിൽ രാഹുൽ ഗാന്ധിയിലുമായിരുന്നു ഈ പ്രതീക്ഷയുണ്ടായിരുന്നത്. പ്രതിപക്ഷം ഏറെ നാളായി അവരെ നയിക്കാൻ കെൽപ്പുള്ള ഒരു നേതാവിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്.. ഇപ്പോൾ മമതയിലാണ് ഈ പ്രതീക്ഷ. സ്വന്തമായി നേരിടാനുള്ള ഊർജം ഇല്ലാത്തതിനാൽ കോൺഗ്രസ് പോലും ഇത് അംഗീകരിക്കുകയും മറ്റൊരാൾക്ക് പിന്നിൽ നിന്ന് ബിജെപിയെ എതിരിടാനും ഒരുക്കമായിരിക്കും. അതുകൊണ്ടു തന്നെ അവർ മമതയുടെനേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നു.
  Published by:Naseeba TC
  First published: