• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജനസംഖ്യാ രജിസ്റ്ററിനെതിരായ നിലപാട്: മമതക്കെതിരെ അസം പാർട്ടിയിൽ കലാപം

News18 Malayalam
Updated: August 2, 2018, 8:17 PM IST
ജനസംഖ്യാ രജിസ്റ്ററിനെതിരായ നിലപാട്: മമതക്കെതിരെ അസം പാർട്ടിയിൽ കലാപം
News18 Malayalam
Updated: August 2, 2018, 8:17 PM IST
ഗുവാഹത്തി: അസമിലെ വിവാദ കരട് ജനസംഖ്യാ രജിസ്റ്ററിനെതിരെ രംഗത്ത് വന്ന തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ നടപടിയിൽ പ്രതിഷേധിച്ച് പാർട്ടിയുടെ അസം ഘടകത്തിൽ കടുത്ത ഭിന്നത. തൃണമൂൽ കോൺഗ്രസ് അസം ഘടകം സംസ്ഥാന പ്രസിഡന്റും രണ്ട് സംസ്ഥാന നേതാക്കളും പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചു.

കരട് ജനസംഖ്യാ രജിസ്റ്റർ വിഷയത്തിലെ 'മമതാ ബാനർജിയുടെ അറിവില്ലായ്മ' കാരണമാണ് രാജിയെന്ന് സംസ്ഥാന പ്രസിഡന്റ് ദ്വിപൻ പതക് പ്രതികരിച്ചു. 2011-16 കാലത്ത് തൃണമൂൽ ടിക്കറ്റിൽ മത്സരിച്ച് ജയിച്ച സംസ്ഥാനത്തെ ഏക എം.എൽ.എയായിരുന്നു പതക്. വിഷയത്തെ കുറിച്ച് അൽപംപോലും അറിവില്ലാതെ സംസാരിക്കുന്ന നേതാവിന് പിന്നിൽ നിൽക്കാനാകില്ലെന്നും പതക് തുറന്നടിച്ചു.

‌സംസ്ഥ‌ാന നേതാക്കളായ ദിഗാന്ത സായിക്യയും പ്രദീപ് പച്ചോനിയുമാണ് രാജിവച്ച മറ്റു രണ്ടുപേർ. അസമിലെ യഥാർത്ഥ വസ്തുത മമതക്ക് അറിയില്ലെന്നും വസ്തുതകൾ മനസിലാക്കാതെ ജനസംഖ്യാ രജിസ്റ്ററിനെ വിമർശിക്കുന്ന നിലപാടാണ് മമതാ സ്വീകരിച്ചതെന്നും ഇരുവരും പറഞ്ഞു.

മോദി സർക്കാർ അസമിലെ ദശലക്ഷകണക്കിന് ജനങ്ങളെ പുറത്താക്കിയിക്കിയത് രാഷ്ട്രീയ നേട്ടത്തിനാണെന്നും പൗരത്വം നഷ്ടപ്പെടുന്നത് ആഭ്യന്തര കലാപത്തിന് കാരണമാകുമെന്നും മമത ആരോപിച്ചിരുന്നു. 'ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉദ്ദേശിച്ചുള്ള നടപടിയാണിത്. ഇത് അംഗീകരിക്കാനാകില്ല. ഇത് കലാപത്തിലേക്ക് നയിക്കും.'- കഴിഞ്ഞ ദിവസം മമതാ പറഞ്ഞിരുന്നു.

കരട് ജനസംഖ്യാ രജിസ്റ്ററിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ മമത ബാനർജിക്കെതിരെ അസമിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. അസമിലെ ദിബ്രുഗഡിലെ നഹർകാട്യ പൊലീസ് സ്റ്റേഷനിൽ ബിജെപിയുടെ യുവജനവിഭാഗമായ ഭാരതീയ ജനത യുവമോർച്ച നൽകിയ പരാതിയെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

 
First published: August 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...