• HOME
  • »
  • NEWS
  • »
  • india
  • »
  • 'മമത അധികാരം നിലനിര്‍ത്താന്‍ ന്യൂനപക്ഷ വോട്ടുകളുടെ പിന്തുണ തേടുന്നു'; വിമര്‍ശനവുമായി അമിത് ഷാ

'മമത അധികാരം നിലനിര്‍ത്താന്‍ ന്യൂനപക്ഷ വോട്ടുകളുടെ പിന്തുണ തേടുന്നു'; വിമര്‍ശനവുമായി അമിത് ഷാ

ബംഗാളിലെ 31 ശതമാനം വരുന്ന മുസ്ലീം വോട്ടുകളായിരുന്നു 34 വര്‍ഷം നീണ്ടുനിന്ന ഇടതുമുന്നണി ഭരണത്തിന്റെ പ്രധാന ഘടകം. 2011ല്‍ മുസ്ലീം വോട്ടര്‍മാരുടെ പിന്തുണയോടെയാണ് മമത അധികാരത്തില്‍ എത്തിയത്

അമിത് ഷാ

അമിത് ഷാ

  • Share this:
    കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ന്യൂനപക്ഷ വോട്ടര്‍മാരുടെ പിന്തുണയ്ക്കായി ശ്രമിക്കുന്നുണ്ടെന്ന് ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്ന് അവര്‍ അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 'മമത ന്യൂനപക്ഷങ്ങളുടെ വോട്ടിനായി ശ്രമിക്കുന്നത് ചൂണ്ടിക്കാണിക്കുന്നത് അവരുടെ ഏറ്റവും വലിയ ശക്തി അവരോടൊപ്പമില്ലെന്നതാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് മമത ഭയക്കുന്നു'' അമിത് ഷാ പറഞ്ഞു.

    'ന്യൂനപക്ഷങ്ങളുടെ പിന്തുണയ്ക്ക് ശ്രമിക്കുന്നത് മറ്റുള്ളവരും ശ്രദ്ധിക്കുന്നുണ്ടെന്ന് മമത അറിയണം. അവര്‍ മറ്റുള്ളവരുടെ പിന്തുണ തേടുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ തീരുമാനം എടുക്കും'അദ്ദേഹം പറഞ്ഞു. ബംഗാളിലെ 31 ശതമാനം വരുന്ന മുസ്ലീം വോട്ടുകളായിരുന്നു 34 വര്‍ഷം നീണ്ടുനിന്ന ഇടതുമുന്നണി ഭരണത്തിന്റെ പ്രധാന ഘടകം. 2011ല്‍ മുസ്ലീം വോട്ടര്‍മാരുടെ പിന്തുണയോടെയാണ് മമത അധികാരത്തില്‍ എത്തിയത്. അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക ഘടകമായി മുസ്ലീം വോട്ടുകള്‍ മാറി.

    Also Read ബന്ധു നിയമനം: കെ ടി ജലീൽ കുറ്റക്കാരൻ; മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല: ലോകായുക്ത

    സംസ്ഥാനത്തെ 290 നിയോജക മണ്ഡലങ്ങളില്‍ 90ഓളം മണ്ഡലങ്ങളിലും പ്രധാന ഘടകം മുസ്ലീം വോട്ടുകളാണ്. അതിനാല്‍ മുസ്ലീം വോട്ടുകളില്‍ വിഭജനം നേരിടാതെ അധികാരം നിലനിര്‍ത്താനാണ് മമതയുടെ ശ്രമം. എന്നാല്‍ ഇടതു-കോണ്‍ഗ്രസ് സഖ്യത്തിലെത്തിയ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് തൃണമൂലിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മുസ്ലീം വോട്ടു വിഹിതം ഇവരിലേക്ക് എത്തുന്നതോടെ സാധ്യതകള്‍ മെച്ചപ്പെടുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

    ബിജെപി കേന്ദ്രസേനയുടെ സഹായത്തോടെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്നും അടുത്ത ഘട്ടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തടയണമെന്നും മമത ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതിനെതിരെയും അമിത് ഷാ വിമര്‍ശിച്ചു. 'മമതയുടെ അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര സേനയെ നിയന്ത്രിക്കുന്നത് തെരഞ്ഞടുപ്പ് കമ്മീഷനാണെന്നും ആഭ്യന്തര മന്ത്രാലയമല്ലെന്നും അവര്‍ അറിഞ്ഞിരിക്കണം' ഷാ പറഞ്ഞു.

    കേന്ദ്ര സേനയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിക്കുന്നതിനു പകരം എന്തുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ പരാജയപ്പെടുന്നതെന്ന് വിലയിരുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ലെന്നും ഷാ കുറ്റപ്പെടുത്തി. അതേസമയം മാര്‍ച്ച് 28, ഏപ്രില്‍ 7 തീയതികളില്‍ മമത ബാനര്‍ജി നടത്തിയ പ്രസംഗങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കിയിരുന്നു.

    പശ്ചിമ ബംഗാളില്‍ എട്ടു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നു ഘട്ടങ്ങള്‍ കഴിഞ്ഞു. 91 സീറ്റുകളിലാണ് ഇതുവരെ വോട്ടെടുപ്പ് നടന്നത്. ഇതില്‍ 63-68 സീറ്റുകള്‍ നേടുമെന്നും തെരഞ്ഞെടുപ്പ ്‌വസാനിക്കുമ്പോള്‍ 200 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.
    Published by:Jayesh Krishnan
    First published: