ജയ്ശ്രീറാം വിളിയി‌ൽ പ്രകോപിതയായി മമത; ബംഗാളില്‍ തന്നെയാണ് ജീവിക്കേണ്ടതെന്ന കാര്യം മറക്കേണ്ടെന്ന് മുന്നറിയിപ്പ്

ഇത്തരം മുദ്രാവാക്യങ്ങൾ കൊണ്ട് തന്നെ ഭയപ്പെടുത്താനാകില്ലെന്ന് മമത പറഞ്ഞു

news18
Updated: May 5, 2019, 5:29 PM IST
ജയ്ശ്രീറാം വിളിയി‌ൽ പ്രകോപിതയായി മമത; ബംഗാളില്‍ തന്നെയാണ് ജീവിക്കേണ്ടതെന്ന കാര്യം മറക്കേണ്ടെന്ന് മുന്നറിയിപ്പ്
mamata
  • News18
  • Last Updated: May 5, 2019, 5:29 PM IST
  • Share this:
കൊൽക്കത്ത: തനിക്കു നേരെ ജയ്ശ്രീറാം മുദ്രാവാക്യം വിളിച്ചവർക്ക് മുന്നറിയിപ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ഇത്തരക്കാർ തെരഞ്ഞെടുപ്പിന് ശേഷവും ബംഗാളിൽ തന്നെയാണ് ജീവിക്കേണ്ടതെന്ന കാര്യം മറക്കേണ്ടെന്ന് മമത പറഞ്ഞു. വെസ്റ്റ് മിഡ്നാപൂരിലെ ചന്ദ്രകോണയിലാണ് സംഭവം.

also read: കോൺഗ്രസും ബിജെപിയും ഒരുപോലെ: എന്നാൽ സോണിയയ്ക്കും രാഹുലിനും വോട്ട് ചെയ്യണമെന്ന് മായാവതി

ബിജെപി പ്രവർത്തകരാണ് മുദ്രാവാക്യം വിളിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത ശേഷം മടങ്ങി വരികയായിരുന്നു മമത. മമതയുടെ വാഹന വ്യൂഹം കടന്നു പോകുന്നതിനിടെയാണ് ചിലർ ജയ് ശ്രീറാം വിളിച്ചത്.

ഉടന്‍ തന്നെ മമത വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. എന്നിട്ട് വണ്ടിയിൽ നിന്നിറങ്ങി. മമത ഇറങ്ങുന്നത് കണ്ട് മുദ്രാവാക്യം വിളിച്ചവർ ചിതറയോടി. ഇതു കണ്ട മമത അവരെ തിരികെ വിളിച്ചു. എന്തിനാണ് ഓടുന്നതെന്ന് ചോദിച്ചു. റോഡിന് ഇരുവശത്തും നിന്നവർ മോശം ഭാഷ ഉപയോഗിച്ചെന്നായിരുന്നു മമതയുടെ ആരോപണം.

അതിനുശേഷം നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഇതുമായി ബന്ധപ്പെട്ട് മമത മുന്നറിയിപ്പ് നൽകി. ഇത്തരം മുദ്രാവാക്യങ്ങൾ കൊണ്ട് തന്നെ ഭയപ്പെടുത്താനാകില്ലെന്ന് മമത പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷവും ഇത്തരക്കാർക്ക് ബംഗാളിൽ തന്നെയാണ് ജീവിക്കേണ്ടതെന്ന കാര്യംമറക്കേണ്ടതെന്നും മമത.

അതേസമയം മമതയെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ജയ് ശ്രീറാം വിളിക്കുമ്പോൾ മമത അസ്വസ്ഥയാകുന്നത് എന്ത‌ു കൊണ്ടാണെന്ന് അറിയില്ലെന്ന് ബിജെപി പറഞ്ഞു. എന്തുകൊണ്ടാണ് ഇതിനെ മോശം പരാമർശം എന്ന് പറയുന്നതെന്ന് അറിയില്ലെന്നും ബിജെപി വ്യക്തമാക്കി.
First published: May 5, 2019, 5:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading