• HOME
  • »
  • NEWS
  • »
  • india
  • »
  • തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിൽ ഒമർ അബ്ദുള്ള; വൈറലായി മമത ബാനർജിയുടെ ട്വീറ്റ്

തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിൽ ഒമർ അബ്ദുള്ള; വൈറലായി മമത ബാനർജിയുടെ ട്വീറ്റ്

'ഈ ഫോട്ടോയിൽ ഒമറിനെ തിരിച്ചറിയാൻ എനിക്ക് കഴിയുന്നില്ല. എനിക്ക് ദുഃഖം തോന്നുന്നു. നിർഭാഗ്യവശാൽ ഇത് സംഭവിച്ചിരിക്കുന്നത് നമ്മുടെ ജനാധിപത്യരാജ്യത്താണ്. ഇത് എന്ന് അവസാനിക്കും' - ഒമറിന്‍റെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് മമത ബാനർജി ചോദിക്കുന്നു.

ഒമർ അബ്ദുള്ള

ഒമർ അബ്ദുള്ള

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ട്വീറ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ ഒരു ചിത്രമാണ് ശനിയാഴ്ച ട്വിറ്ററിൽ മമത ബാനർജി പങ്കു വെച്ചത്. എന്നാൽ ഫോട്ടോ കണ്ടാൽ അത് ഒമർ അബ്ദുള്ളയാണോയെന്ന് തിരിച്ചറിയാൻ പറ്റില്ല. താടിയും മുടിയും നരച്ച് ഒരു തൊപ്പി ധരിച്ച് ചിരിച്ച് നിൽക്കുന്ന ഒമർ അബ്ദുള്ളയുടെ ചിത്രമാണ് മമത ബാനർജി ട്വിറ്ററിൽ പങ്കു വെച്ചിരിക്കുന്നത്. അതേസമയം, എന്നാണ് ഫോട്ടോ എടുത്തതെന്ന് വ്യക്തമല്ല.

    ബി ജെ പി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ കഴിഞ്ഞവർഷം ഓഗസ്റ്റിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവി എടുത്തു കളഞ്ഞപ്പോൾ മുതൽ തടങ്കലിലാണ് ഒമർ അബ്ദുള്ള.





    'ഈ ഫോട്ടോയിൽ ഒമറിനെ തിരിച്ചറിയാൻ എനിക്ക് കഴിയുന്നില്ല. എനിക്ക് ദുഃഖം തോന്നുന്നു. നിർഭാഗ്യവശാൽ ഇത് സംഭവിച്ചിരിക്കുന്നത് നമ്മുടെ ജനാധിപത്യരാജ്യത്താണ്. ഇത് എന്ന് അവസാനിക്കും' - ഒമറിന്‍റെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് മമത ബാനർജി ചോദിക്കുന്നു.

    ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുമാറ്റി ജമ്മുവും കശ്മീരും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനെ തുടർന്ന് നിരവധി പേരാണ് തടങ്കലിലായത്. ഒമർ അബ്ദുള്ളയ്ക്കൊപ്പം ഫറൂഖ് അബ്ദുള്ള, മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും നിയമജ്ഞരും വ്യവസായികളുമാണ് ജമ്മു - കശ്മീരിൽ തടങ്കലിൽ ആയിരിക്കുന്നത്. കഴിഞ്ഞയിടെയാണ് ജമ്മു കശ്മീരിൽ വിവിധ ജില്ലകളിൽ ടെലഫോൺ സേവനവും ഇന്‍റർനെറ്റും പുനഃസ്ഥാപിച്ചത്. രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയതിന് എതിരെ നിരവധി ദേശീയ, അന്തർ ദേശീയ നേതാക്കൾ രംഗത്തെത്തിയിരുന്നു.
    Published by:Joys Joy
    First published: