• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മമതയുടെ ബിജെപി വിരുദ്ധ റാലി; കോണ്‍ഗ്രസ്സ് ഉള്‍പ്പടെ 14 പാര്‍ട്ടികള്‍; CPM ഇല്ല

ഐക്യ ഇന്ത്യന്‍ റാലിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട് പിന്തുണ പ്രഖ്യപ്പിച്ചിട്ടുണ്ട്.

News18 Malayalam
Updated: January 19, 2019, 7:32 AM IST
മമതയുടെ ബിജെപി വിരുദ്ധ റാലി;  കോണ്‍ഗ്രസ്സ് ഉള്‍പ്പടെ 14 പാര്‍ട്ടികള്‍; CPM ഇല്ല
Mamata Banerjee, MK Stalin, Akhilesh Yadav
  • Share this:
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേത്യത്വത്തില്‍ നടത്തുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ബിജെപി വിരുദ്ധ റാലി ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. കോണ്‍ഗ്രസ്സ് ഉള്‍പ്പടെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കുന്ന ഐക്യ ഇന്ത്യന്‍ റാലിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട് പിന്തുണ പ്രഖ്യപ്പിച്ചിട്ടുണ്ട്.

എന്നാല്‍ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ ഐക്യ ഇന്ത്യന്‍ റാലിയില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് നേതാവ് എം കെ സ്റ്റാലിന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ റാലിയില്‍ പങ്കെടുക്കും. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് റാലി നടക്കുക.

Also Read: മമതയുടെ ബിജെപി വിരുദ്ധ റാലി; കോണ്‍ഗ്രസ്സ് ഉള്‍പ്പടെ 14 പാര്‍ട്ടികള്‍; CPM ഇല്ല

അതേസമയം ബിജെപി വിരുദ്ധ റാലിയില്‍ പങ്കെടുക്കുമെന്ന് ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞിരുന്നു. ബിജെപി വിമതനായ യശ്വന്ത് സിന്‍ഹ തുടങ്ങിയ 'രാഷ്ട്ര മഞ്ച്' പാര്‍ട്ടിയുടെ പ്രതിനിധിയായാണ് താന്‍ റാലിയില്‍ പങ്കെടുക്കുന്നതെന്നാണ് സിന്‍ഹ പറഞ്ഞത്. മമതയെ ദേശീയ നേതാവാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞിരുന്നു. 'മമത വെറും പ്രാദേശിക നേതാവല്ല. പ്രമുഖ ദേശീയ നേതാവാണ്.' എന്നായിരുന്നു സിന്‍ഹയുടെ പ്രതികരണം.

Dont Miss: ആലപ്പാട്: നിലപാടിലുറച്ച് സമരസമിതിയും സര്‍ക്കാരും

ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മമതാ ബാനര്‍ജിയ്ക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച ശത്രുഘ്‌നന്‍ സിന്‍ഹ തെരഞ്ഞെടുപ്പിനുശേഷം ജനവിധിയുടെ അടിസ്ഥാനത്തില്‍ നേതാക്കളും ജനങ്ങളുമാണ് പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതെന്നും തീര്‍ച്ചയായും മികച്ച വ്യക്തിത്വമുള്ളവരുടെ കൂട്ടത്തിലാണ് മമത ബാനര്‍ജിയെന്നും പറഞ്ഞിരുന്നു.

Loading...

First published: January 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...