• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തെരഞ്ഞെടുപ്പോടെ ബിജെപി ഭരണം അവസാനിക്കുമെന്ന് മമതാ ബാനർജി


Updated: August 2, 2018, 7:34 AM IST
തെരഞ്ഞെടുപ്പോടെ ബിജെപി ഭരണം അവസാനിക്കുമെന്ന് മമതാ ബാനർജി

Updated: August 2, 2018, 7:34 AM IST
ന്യൂഡൽഹി: 2019ലെ തെരഞ്ഞെടുപ്പോടു കൂടി ബിജെപി ഭരണം അവസാനിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി അധ്യക്ഷന്റെ ആരോപണങ്ങൾക്ക് മറുപടി പറയാൻ താൻ അമിത് ഷായുടെ വേലക്കാരിയല്ലെന്നും മമതാ ബാനർജി തിരിച്ചടിച്ചു. ബിജെപി വിരുദ്ധ പാർട്ടി നേതാക്കളുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ മാധ്യമപ്രവർത്തകരോടാണ് സംസാരിക്കുകയായിരുന്നു മമതാ ബാനർജി. അസമിലെ ദേശീയ പൗരത്വ റജിസ്റ്റർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷനേതാക്കളുമായി മമത ബാനർജി ചർച്ച നടത്തി.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ശിവസേന നേതാവ് സ‍ഞ്ജയ് റാവത്ത് എന്നിവരുമായും മമത കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് മമതാ ബാനർജി മറുപടി പറഞ്ഞു. പാർട്ടികളുടെ കൂട്ടായ തീരുമാനത്തിലൂടെ ആയിരിക്കും രാഷ്ട്രീയ തീരുമാനങ്ങളെന്നും അവർ വിശദീകരിച്ചു.

2019ൽ അധികാരത്തിലെത്താനാകില്ലെന്ന കാര്യം അറിയാവുന്നതിനാൽ ബിജെപി രാഷ്ട്രീയപരമായി അസ്ഥിരതയിലാണെന്നും മമത കൂട്ടിച്ചേർത്തു. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി 19ന് പ്രതിപക്ഷ കൂട്ടായ്മയുടെ ഭാഗമായി മെഗാ റാലി നടത്താനും പദ്ധതിയിട്ടിട്ടുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ വ്യക്തമാക്കി.
First published: August 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍